വമ്പന്‍ സ്രാവ് കുടുങ്ങാതെ നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കും? സുനി പറഞ്ഞ ആ കൊലകൊമ്പന്‍ ആര്?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അല്ലാതെ മറ്റൊരു വമ്പന്‍ സ്രാവ് ഉണ്ട് എന്നായിരുന്നു പള്‍സര്‍ സുനി മുമ്പ് പറഞ്ഞിരുന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അല്ലാതെ മറ്റൊരു വമ്പന്‍ സ്രാവ് ഉണ്ട് എന്നായിരുന്നു പള്‍സര്‍ സുനി മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സുനി ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തില്ല.
ആ വമ്പന്‍ സ്രാവിനെ കുറിച്ച് ദിലീപ് തന്നെ പറയും എന്നായിരുന്നു സുനി അന്ന് പറഞ്ഞിരുന്നത്. എന്തായാലും അങ്ങനെ ഒരു 'സ്രാവിനെ' കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല.
സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി പറഞ്ഞതുകൊണ്ട് അങ്ങനെ ഒരു ആള്‍ ഉണ്ടാകണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ല. പക്ഷേ പള്‍സര്‍ സുനി ഇതുവരെ പറഞ്ഞ പലകാര്യങ്ങളും സത്യമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.












Click it and Unblock the Notifications