Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിക്കുമ്പോള്‍ സിനിമരംഗത്തെ 'പ്രമുഖനും' കാറില്‍ പിന്തുടര്‍ന്നു...? ആ കാറുകള്‍ ആരുടേത്?

കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. ഗൂഢാലോചനയൊന്നും ഇല്ല, ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ സ്വയം ചെയ്തതാണെന്ന സുനിയുടെ വാദം ആണ് ഇപ്പോള്‍ പൊളിയുന്നത്.

സുനിയും സംഘവും സഞ്ചരിച്ചിരുന്ന ട്രാവലര്‍ അല്ലാതെ രണ്ട് കാറുകള്‍ കൂടി സംഭവം നടക്കുമ്പോള്‍ നടിയുടെ കാറിനൊപ്പം ഉണ്ടായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ആ കാറുകളില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയുടെ കാറിനൊപ്പം സഞ്ചരിച്ച രണ്ട് കാറുകളില്‍ ഒന്നില്‍ സിനിമ മേഖലയിലെ ഒരു പ്രമുഖനും ഉണ്ടായിരുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ആ ട്രാവലര്‍ മാത്രമല്ല

തൃശൂരില്‍ നിന്ന് പുറപ്പെട്ട് അധികം കഴിയും മുമ്പ് തന്നെ പള്‍സര്‍ സുനിയും സംഘവും സഞ്ചരിച്ചിരുന്ന ട്രാവലര്‍ നടിയുടെ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

വേറേയും രണ്ട് കാറുകള്‍

അങ്കമാലി മുതല്‍ എറണാകുളം വരെ വേറെ രണ്ട് കാറുകളും നടിയുടെ കാറിനൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരുകാര്‍ മുന്നിലും മറ്റൊന്ന് പിന്നിലും ആയിട്ടായിരുന്നു സഞ്ചകിച്ചിരുന്നത്.

സിസിടിവി ദൃശ്യങ്ങള്‍

തൃശൂരില്‍ നിന്ന് നടി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വവരങ്ങള്‍ ലഭിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുകയാണ് പോലീസ്.

കാറിന്റെ നമ്പര്‍ കിട്ടി

നടിയുടെ കാറിനൊപ്പം സഞ്ചരിച്ചിരുന്ന കാറുകളില്‍ ഒന്നിന്റെ രജിസ്റ്റര്‍ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ ഉടമയെ കണ്ടെത്താന്‍ അധികം താമസം ഉണ്ടാവില്ല.

കാറുകളില്‍ ഒന്നില്‍ 'പ്രമുഖന്‍'?

നടിയെ പിന്തുടര്‍ന്ന കാറുകളില്‍ ഒന്നില്‍ സിനിമ മേഖലയിലെ പ്രമുഖനായ ഒരു വ്യക്തി ഉണ്ടായിരുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും പുറത്ത് വിട്ടിട്ടില്ല.

സുനി ആക്രമിക്കുമ്പോള്‍

സുനി നടിയെ കാറില്‍ വച്ച് ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ ഈ 'പ്രമുഖന്‍' തൊട്ടടുത്ത് മറ്റൊരു കാറില്‍ ഉണ്ടായിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

ആര്‍ക്കറിയാം അവര്‍ ആരാണെന്ന്

മറ്റ് രണ്ട് കാറുകള്‍ പിന്തുടരുന്ന കാര്യം സംബന്ധിച്ച് കേസിലെ മറ്റ് പ്രതികള്‍ക്ക് അറിയാമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സുനി പറഞ്ഞതനുസരിച്ചാണ് തങ്ങള്‍ കാര്യങ്ങള്‍ ചെയ്തത് എന്നാണ് അവരെല്ലാവരും മൊഴി നല്‍കിയിട്ടുള്ളത്.

പിടിവിടാതെ സുനി

പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഇക്കാര്യത്തില്‍ മൊഴി മാറ്റിപ്പറഞ്ഞിട്ടേയില്ലെന്നതും ശ്രദ്ധേയമാണ്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് സംബന്ധിച്ച് പലതവണ മൊഴിമാറ്റിയ സുനി ആക്രമണത്തിനി പിന്നില്‍ ഗൂഢാലോചനയില്ലെന്ന മൊഴില്‍ ഉറച്ച് നില്‍ക്കുകയാണ്.

ക്രൂരമായ പീഡനം

കാറില്‍ വച്ച് നടിയെ അതിക്രൂരമായാണ് പള്‍സര്‍ സുനി ഉപദ്രവിച്ചത്. ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

 ആ മൊബൈല്‍ എവിടെ?

സുനി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് എറിഞ്ഞു എന്നാണ് സുനി മൊഴി നല്‍കിയിട്ടുള്ളത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍

സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിരുന്നു. ഇത് വക്കീലിന് നല്‍കിയ കവറില്‍ ഉണ്ടായിരുന്നു. ഈ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ആലപ്പുഴയില്‍ വച്ച്

ആലപ്പുഴയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ സുനി മെമ്മറി കാര്‍ഡ് ഇളക്കിയെടുക്കാന്‍ സേഫ്റ്റി പിന്‍ ചോദിച്ചിരുന്നതായി സുഹൃത്തിന്റെ സഹോദരി മൊഴി നല്‍കിയിരുന്നു. അവിടെ വച്ച് ഈ ദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

പല പ്രമുഖര്‍ക്കും അയച്ചു?

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി സിനിമ മേഖലയിലെ പല പ്രമുഖര്‍ക്കും അയച്ചുകൊടുത്തതായി സംശയിക്കുന്നുണ്ടെന്ന് സിനിമ മംഗളത്തില്‍ പെല്ലിശ്ശേരിയുടെ പേരില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിന് വേണ്ടി മാത്രം മൊബൈല്‍ വാങ്ങിയവര്‍

നടിയുടെ ദൃശ്യങ്ങള്‍ കാണുന്നതിന് വേണ്ടി മാത്രം പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയ ചിലരെ അറിയാമെന്നും പെല്ലിശ്ശേരിയുടെ സിനിമ മംഗളം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തു

ഗൂഢാലോചനയെ പറ്റി

സിനിമ മേഖലയിലെ ചില പ്രമുഖര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന രീതിയില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് പോലീസ് തന്നെ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.

ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞു

കാറില്‍ വച്ച് നടി തിരിച്ചറിഞ്ഞപ്പോള്‍ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയാണ് പിന്നിലെന്നും അത് ആരാണെന്ന് അറിയാമല്ലോ എന്നും സുനി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

സുനി നിഷേധിച്ചു

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിന്നീട് സുനി നിഷേധിക്കുകയായിരുന്നു. അങ്ങനെ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ആയിരുന്നു എന്നാണ് സുനി പിന്നീട് പോലീസിന് മൊഴി നല്‍കിയത്.

അവസാനം പറഞ്ഞ വാക്കുകള്‍

'രാവിലെ കാണണം' എന്ന് പറഞ്ഞുകൊണ്ടാണ് സുനി നടിയുടെ വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. നടി ഒരിക്കലും പരാതിപ്പെടില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് അങ്ങനെ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറിമറിഞ്ഞ ആരോപണങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ ഒരു പ്രധാന വ്യക്തിയ്ക്ക് നേരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയും നിലപാടുകള്‍ മയപ്പെടുത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് സിനിമ മേഖലയില്‍ നിന്ന് കാര്യമായ പ്രതികരണങ്ങളും പുറത്ത് വന്നില്ല.

കണ്ടെത്തിയേ മതിയാകൂ

ഗൂഢാലോചനയില്ലെന്ന സുനിയുടെ മൊഴി ശരിയാണോ തെറ്റാണോ എന്ന കാര്യം വിശദമായ അന്വേ,ണത്തിലൂടെ കണ്ടെത്തിയേ മതിയാവൂ. ഇപ്പോള്‍ സിസിടിവി പരിശോധനയില്‍ കണ്ടെത്തിയ കാറുകളുടെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും എന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+