വെറും ഇരയല്ല ധീരയാണ്!!മോളിവുഡിലും കോളിവുഡിലും മാത്രമല്ല,പ്രതിഷേധം അങ്ങ് ബോളിവുഡിലും!
നടികര്‍ സംഘവും താരത്തിനെതിരായ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടികര്‍ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.
തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. നടിക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം മോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നടിക്കു നേരെ ഉണ്ടായ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച താരങ്ങള്‍ താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ കൊച്ചി ദര്‍ബാര്‍ഹാളില്‍ സമ്മേളിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തമിഴ് താര സംഘടനയായ നടികര്‍ സംഘവും താരത്തിനെതിരായ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടികര്‍ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. കോളിവുഡും കടന്ന് ബോളിവുഡിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നടിക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി.

മുഖ്യമന്ത്രിക്ക് കത്ത്
പ്രമുഖ താരത്തിനെതിരായ ആ ക്രമണത്തിനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് നടികര്‍ സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നടികര്‍ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.

പിന്തുണ
സിനിമാ താരം കൊച്ചിയില്‍ തട്ടിക്കൊണ്ട് പോകലിനും ആക്രമണത്തിനും ഇരയായ സംഭവത്തില്‍ ബോളിവുഡിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ രംഗത്തെത്തി. സംഭവത്തില്‍ നടിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മറികടക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ
സംഭവത്തില്‍ ഞെട്ടല്‍ മാറുന്നില്ലെന്ന് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. ദുരനുഭവം മറികടക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ താരത്തിന് ഉണ്ടാകട്ടെ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കുറ്റക്കാര്‍ മുഴുവനും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം.

തിരിച്ചുവരവ് പ്രതീക്ഷിച്ച്
ആക്രമണത്തിനിരയായ നടിയെ ധീര എന്നാണ് സാമന്ത ട്വിറ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവും കാത്തിരിക്കുമെന്നും തന്റെ ടൈംലൈന്‍ നിരന്തരം പരിശോധിച്ച് കൊണ്ട്രിക്കുമെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു.

മുഴുവന്‍ സിനിമാ ലോകവും ഒപ്പം
നടിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നടനും നടികര്‍ സംഘത്തിന്റെ നേതാവുമായ വിശാല്‍ രംഗത്തെത്തി. സംഭവത്തില്‍ മുഴുവന്‍ സിനിമാ ലോകവും നടിക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. നടിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും വിശാല്‍ ചോദിച്ചു.












Click it and Unblock the Notifications