ദിലീപിനോട് സിനിമാക്കാര്‍ക്കുള്ള പെട്ടെന്നുള്ള സ്‌നേഹത്തിന് പിന്നില്‍ 'വന്‍ ട്വിസ്റ്റ്'? ഭയം ആർക്ക്?
കൊച്ചി: ഓണത്തോടനുബന്ധിച്ച് ജയിലില്‍ ദിലീപിനെ കാണാന്‍ സിനിമാ താരങ്ങളുടെ പടയാണ് എത്തുന്നത്. അതില്‍ നടന്‍മാര്‍ മാത്രമല്ല, സംവിധായകരും നിര്‍മാതാക്കളും ഉണ്ട്. ഇത്രനാളും ഇല്ലാതിരുന്ന സ്‌നേഹവും കരുതലും ഇപ്പോള്‍ ദിലീപിനോട് ഉണ്ടാകാനുള്ള കാരണം എന്താണ്?
അറുപത് ദിവസത്തോളം ആകുന്നു ദിലീപ് ജയിലില്‍ ആയിട്ട്. ഇപ്പോള്‍ തിരക്കിട്ട് വന്നവരൊന്നും അന്ന് ഇതുവരെ ദിലീപിനെ കാണാന്‍ എത്തിയിരുന്നില്ല. അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അങ്കമാലി കോടതി അനുമതി കൊടുത്തതിന് ശേഷം ആണ് പ്രമുഖര്‍ പലരും ജയിലില്‍ എത്തി ദിലീപിനെ കണ്ടത്.
രണ്ട് തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒരിക്കല്‍ കൂടി ദീലീപ് ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതിന് പിന്നില്‍ മറ്റ് പലതും ഉണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്. അണിയറയില്‍ ഒരുങ്ങുന്നത് എന്തൊക്കെയാണ്?

ജാമ്യം കിട്ടാതെ ഇത്രനാള്‍
മൂന്ന് തവണയാണ് ദിലീപ് ഇതുവരെ ജാമ്യത്തിന് ശ്രമിച്ചത്. ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് രണ്ട് തവണ ഹൈക്കോടതിയിലും. മൂന്ന് തവണയും ജാമ്യഹര്‍ജി കോടതി തള്ളുകയായിരുന്നു.

വക്കീലിനെ മാറ്റി
ആദ്യം അഡ്വ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ആയിരുന്നു അഡ്വ രാമന്‍ പിള്ളയെ ദിലീപ് വക്കാലത്ത് ഏല്‍പിച്ചത്.

നാലാം തവണ
നാലാം തവണയും ദിലീപ് ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. കോടതി ഓണം അവധി കഴിഞ്ഞ് തുറക്കുമ്പോള്‍ തന്നെ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് വിവരങ്ങള്‍.

സിനാമാക്കാര്‍ക്ക് ഭയം?
ദിലീപ് പുറത്തിറങ്ങിയാല്‍ പലതും വെളിപ്പെടുത്തയേക്കും എന്ന ഭയം പല സിനിമാക്കാര്‍ക്കും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ ദിലീപ് പുറത്തിറങ്ങിയേക്കും എന്ന് തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്.

എന്ത് ന്യായം പറയും?
കഴിഞ്ഞ താവണ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ അതില്‍ സിനിമ മേഖലയില്‍ നിന്നുള്ള ചില ഗൂഢാലോചനകളെ കുറിച്ചും ദിലീപ് പരാമര്‍ശിച്ചിരുന്നു. ഇനി അടുത്ത ജാമ്യാപേക്ഷയില്‍ എന്തൊക്കെ പറയും എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയും ഇല്ല എന്നതാണ് സത്യം.

ഇതുവരെ മിണ്ടാതിരുന്നവര്‍
ഇതുവരെ ദിലീപിന് വേണ്ടി സംസാരിക്കാതിരുന്നവര്‍ പോലും ഇപ്പോള്‍ ദിലീപിനെ ജയില്‍ ചെന്ന് കാണുന്നു എന്നത് തന്നെയാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പിന്തുണച്ചിരുന്നെങ്കില്‍ ഇത്രയും നാള്‍ അവര്‍ എന്തുകൊണ്ട് ദിലീപിനെ സന്ദര്‍ശിച്ചില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

സകല മേഖലകളിലും
സിനിമയിലെ സകല മേഖലകളിലും വ്യക്തമായ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു ദിലീപ്. എന്നാല്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ സിനിമ സംഘടനകള്‍ എല്ലാം തന്നെ പുറത്താക്കുകയായിരുന്നു. ദിലീപ് രൂപീകരിച്ച തീയേറഅറര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് പോലും പുറത്താക്കപ്പെട്ടു.

എങ്കിലും ശക്തന്‍
ജയിലില്‍ ആയെങ്കിലും, സംഘടനകളില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ദിലീപ് ഇപ്പോഴും ശക്തന്‍ തന്നെയാണ് എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ദിലീപിനെ പിണക്കാന്‍ ആര്‍ക്കും ധൈര്യമില്ല എന്ന് തന്നെ കരുതേണ്ടി വരും.

കനപ്പെട്ടതെന്തോ അണിയറയില്‍?
എന്തൊക്കെയോ സംഭവ വികാസങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്ന തോന്നലാണ് ഇപ്പോള്‍ പലരിലും ഉള്ളത്. അല്ലെങ്കില്‍ പെട്ടെന്ന് തന്നെയുള്ള ഈ കൂട്ട സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ എന്താണ് എന്നാണ് ചോദ്യം.

ജഡ്ജി മാറുമോ?
ഓണം അവധിക്ക് ശേഷം ഹൈക്കോടതി വീണ്ടും ചേരുമ്പോള്‍ ദിലീപ് ജാമ്യ ഹര്‍ജി നല്‍കും. ജസ്റ്റിസ് സുനില്‍ തോമസ് തന്നെയാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് എന്ന് വന്നാല്‍ ദിലീപിന് അനുകൂലമായ വിധി പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ബെഞ്ച് മാറുകയാണെങ്കില്‍ അനുകൂല വിധിയ്ക്കുള്ള സാധ്യതയും ഉണ്ട്.

പുറത്തിറങ്ങിയാല്‍
ദിലീപ് പുറത്തിറങ്ങിയാല്‍ പലരോടും കണക്ക് തീര്‍ത്തേക്കും എന്ന രീതിയില്‍ ഫാന്‍സ് വെല്ലുവിളികള്‍ നടത്തുന്നുണ്ട്. പക്ഷേ അത്തരം നടപടികള്‍ക്കൊന്നും ദിലീപ് ഈ സാഹചര്യത്തില്‍ മുതിരില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications