മഞ്ജു വാര്യരെ മോഡല്‍ ആക്കി തിരിച്ചെത്തിച്ച ആൾ...എന്തിന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു?
കൊച്ചി: വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന മഞ്ജു വാര്യരെ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത് ഒരു പരസ്യചിത്ര സംവിധായകന്‍ ആയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധനായ പരസ്യചിത്ര സംവിധായകരില്‍ ഒരാള്‍.
അയാളാണ് ശ്രീകുമാര്‍ മേനോന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ശ്രീകുമാര്‍ മേനോനേയും ചോദ്യം ചെയ്യുകയാണ് ഇപ്പോള്‍. ഈ കേസില്‍ എന്തിനാണ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നത്?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്നായിരുന്നു ദിലീപ് തുടക്കം മുതലേ ഉന്നയിക്കുന്നത ആക്ഷേപം. മുംബൈ കേന്ദ്രമായ ഒരു സ്ഥാപനം ആണ് ഇതിന് പിന്നില്‍ എന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍...? ആരാണ് ശ്രീകുമാര്‍ മേനോന്‍?

അറിയപ്പെടുന്ന സംവിധായകന്‍
പരസ്യചിത്ര മേഖലയില്‍ രാജ്യത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശ്രീകുമാര്‍ മേനോന്‍. മലയാളി കൂടിയായ ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ സിനിമ രംഗത്തേക്കും കടന്നിരിക്കുകയാണ്.

മഞ്ജു വാര്യര്‍
ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു വാര്യര്‍ സിനിമയോട് പൂര്‍ണമായും വിടപറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയത് ഒരു പരസ്യ ചിത്രത്തിലൂടെ ആയിരുന്നു.

കല്യാണിന്റെ പരസ്യം
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. ആ പരസ്യ ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു.

ആദ്യം ദിലീപിനെ വച്ച്
ദിലീപ് ആയിരുന്നു ആദ്യം കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാള്‍. ദിലീപും അമിതാഭ് ബച്ചനും ഉള്ള കല്യാണിന്റെ പരസ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ പരസ്യം ചെയ്തതും ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു.

മഞ്ജുവിന് പിന്തുണ
സിനിമയിലേക്ക് തിരിച്ച് വരാന്‍ മഞ്ജു വാര്യര്‍ക്ക് ഏറ്റവും അധികം പിന്തുണ നല്‍കിയത് ശ്രീകുമാര്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ട് സിനിമകളിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്.

ഗോസ്സിപ്പുകളും നിറഞ്ഞു
ഇതിനിടെ ഇവരെ രണ്ട് പേരേയും ചേര്‍ത്ത് ഗോസിപ്പുകളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ രണ്ട് പേരും അത്തരം വാര്‍ത്തകളെല്ലാം നിഷേധിക്കുകയും ചെയ്തു.

ദിലീപിന്റെ ആക്ഷേപം
മുംബൈ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണോ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല.

ഒടിയന്‍ വരുന്നു
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആ സിനിമയില്‍ മഞ്ജു വാര്യര്‍ ആണ് നായിക. ഈ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങും.

രണ്ടാമൂഴത്തിന് പിന്നിലും
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതും ശ്രീകുമാര്‍ മേനോന്‍ തന്നെയാണ്. ഈ സിനിമയിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മോഹന്‍ലാലും മഞ്ജു വാര്യരും ആണ്.

വിവാദങ്ങള്‍
രണ്ടാമൂഴം വലിയ വിവാദം ആയിരുന്നു കേരളത്തില്‍ സൃഷ്ടിച്ചത്. ഒടുവില്‍ മലയാളത്തില്‍ ഇറങ്ങുന്ന സിനിമയുടെ പേരില്‍ ചെറിയ മാറ്റം വരുത്താനും അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇപ്പോഴിതാ ശ്രീകുമാര്‍ മേനോന്‍ മറ്റൊരു വിവാദത്തില്‍ കൂടി പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications