Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനി പറ്റിച്ചിട്ടില്ല... മാഡത്തിന്റെ പേര് പുറത്തെത്തിച്ചേ അടങ്ങൂ, ഇതാണ് വഴി; അടപടലം പൂട്ടിയത് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ 'മാഡം' ആരെന്ന് വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍ സുനി അത് മാധ്യമങ്ങളോട് പറഞ്ഞില്ല. എന്നാല്‍ സുനി ആരേയും പറ്റിക്കുക ആയിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

അങ്കമാലി കോടതിയില്‍ ആ 'മാഡം' ആരെന്ന് വെളിപ്പെടുത്താനിരിക്കുകയായിരുന്നു സുനില്‍ കുമാര്‍. പക്ഷേ, പോലീസ് ആ നീക്കത്തെ തന്ത്രപരമായി പൊളിക്കുകയായിരുന്നു. എന്തിന് വേണ്ടിയാണ് പോലീസ് ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

മാഡം ഒരു സിനിമ നടിയാണ് എന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ സംവിധായകന്റെ ഭാര്യയാണ് ഇത് എന്ന രീതിയില്‍ അഭ്യൂഹവും പരക്കുന്നുണ്ട്.

സുനിയുടെ ഭീഷണി

സുനിയുടെ ഭീഷണി

കഴിഞ്ഞ ആഴ്ച ആയിരുന്നു മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞത്. വിഐപി പറഞ്ഞില്ലെങ്കില്‍ അത് താന്‍ തന്നെ വെളിപ്പെടുത്തും എന്നായിരുന്നു ഭീഷണി.

ദിലീപ് പറഞ്ഞില്ല

ദിലീപ് പറഞ്ഞില്ല

ദിലീപിനെ ആണ് പള്‍സര്‍ സുനി 'വിഐപി' എന്ന് വിശേഷിച്ചത്. ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയില്ലെങ്കില്‍ ഓഗസ്റ്റ് 16 ന് താന്‍ തന്നെ വെളിപ്പെടുത്തും എന്നായിരുന്നു പറഞ്ഞത്.

എസിജെഎം കോടതിയില്‍ എത്തിയപ്പോള്‍

എസിജെഎം കോടതിയില്‍ എത്തിയപ്പോള്‍

കൊച്ചി എസിജെഎം കോടതിയില്‍ ആണ് ഓഗസ്റ്റ് 16 ന് പള്‍സര്‍ സുനിയെ ആദ്യം ഹാജരാക്കിയത്. മാഡം ഒരു സിനിമ നടി തന്നെയാണെന്ന് അവിടെ വച്ച് സുനി മാധ്യമ പ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.

അങ്കമാലി കോടതിയില്‍

അങ്കമാലി കോടതിയില്‍

അങ്കമാലി കോടതിയില്‍ മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്നും സുനില്‍ കുമാര്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സുനില്‍ കുമാറിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടായിരുന്നു.

പോലീസിന്റെ കളി

പോലീസിന്റെ കളി

എന്നാല്‍ സുനില്‍ കുമാറിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ ആയിരുന്നു പോലീസിന്റെ നീക്കം. നേരിട്ട് ഹാജരാക്കാതെ തന്നെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയ ഉത്തരവ് സ്വന്തമാക്കുകയും ചെയ്തു.

പറയുമെന്ന് ഉറപ്പിച്ച് സുനി

പറയുമെന്ന് ഉറപ്പിച്ച് സുനി

പോലീസിന്റെ തന്ത്രം ഇത്തവണ വിജയിച്ചെങ്കിലും പിന്‍മാറാന്‍ പള്‍സര്‍ സുനി ഒരുക്കമല്ല. അങ്കമാലി കോടതിയില്‍ താന്‍ ഇക്കാര്യം വെളിപ്പെടുത്തും എന്ന് കാക്കനാട് സബ് ജയിലില്‍ എത്തിച്ച സമയത്തും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷ

ദിലീപിന്റെ ജാമ്യാപേക്ഷ

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഓഗസ്റ്റ് 18 ന് പരിഗണിക്കാന്‍ ഇരിക്കുകയാണ്. ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ച ആരോപണങ്ങളെ ഖണ്ഡിക്കാന്‍ ശക്തമായ സത്യവാങ്മൂലം പോലീസ് തയ്യാറാക്കിക്കഴിഞ്ഞു.

അതിന് മുമ്പ് അറസ്റ്റോ?

അതിന് മുമ്പ് അറസ്റ്റോ?

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും എന്നും സൂചനകളുണ്ട്. ഒരുപക്ഷേ, മാഡം തന്നെ അറസ്റ്റിലായേക്കാനുള്ള സാധ്യതകളും ഉണ്ട്.

വന്‍ സ്രാവ് ആര്?

വന്‍ സ്രാവ് ആര്?

ദിലീപും മാഡവും അല്ലാതെ മറ്റൊരു 'വന്‍ സ്രാവ്' കൂടി നടി ആക്രമിക്കപ്പെട്ട കേസില്‍ ഉണ്ട് എന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അത് സംബന്ധിച്ച് അന്വേഷണവും പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സുനി പറഞ്ഞിട്ടുണ്ടെന്ന്

സുനി പറഞ്ഞിട്ടുണ്ടെന്ന്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റ് ചില നടിമാരുടെ പേരുകള്‍ സുനില്‍ കുമാര്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് സുനിയുടെ അഭിഭാഷകനായ ആളൂര്‍ പറയുന്നത്. എന്നാല്‍ ആ പേരുകള്‍ താന്‍ പുറത്ത് പറയില്ലെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+