പരാതിക്കാരനെതിരേ ആക്രമണം... പിന്നില്‍ ദിലീപിന്റെ അനുയായികള്‍, തെളിവ് ലഭിച്ചു...
ആലുവ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്
കൊച്ചി: ദിലീപിന്റെ ഡി സിനിമാസിനെതിരേ പരാതി നല്‍കിയ അഭിഭാഷകന്‍ കെസി സന്തോഷിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ദിലീപിന്റെ ഡിസിനിമാസ് ഭൂമി കൈയേറിയെന്ന് പരാതി നല്‍കിയത് സന്തോഷായിരുന്നു.
രണ്ടു പേരടങ്ങുന്ന സംഘമാണ് തന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്ന് സന്തോഷ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഇവര്‍ കാറില്‍രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പോലീസ് അന്വേഷണം
വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സന്തോഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണവും തുടങ്ങിയിരുന്നു.

ആലുവ സ്വദേശികള്‍
വീട് ആക്രമിച്ച രണ്ടു പേരും ആലുവ സ്വദേശികളാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചപ്പോള്‍ സന്തോഷിന്റെ വീടിനു സമീപത്താണ് കാണിച്ചിരുന്നത്.

ആഘോഷപരിപാടികള്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോള്‍ നടത്തിയ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിലും രണ്ടു പേരും ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചുകഴിഞ്ഞു.

നീക്കം പരിശോധിക്കുന്നു
രണ്ടു പേരുടെയും അടുത്ത നീക്കങ്ങള്‍ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ആക്രമണം നടന്നത്
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സന്തോഷിന്റെ വീടിനു നേരെ ആക്രമണം നടന്നത്. കല്ലുകളും ഗുണ്ടും അക്രമികള്‍ വീടിനു നേരെ എറിയുകയായിരുന്നു.

സ്‌കൂട്ടറിനു കേടുപറ്റി
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സന്തോഷിന്റെ സ്‌കൂട്ടറിന് ആക്രമണത്തില്‍ കേട് പറ്റിയിരുന്നു. ശബ്ദം കേട്ടം താന്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും സന്തോഷ് പറഞ്ഞിരുന്നു.

സന്തോഷിന്റെ പരാതി
2015ലാണ് ഡിസിനിമാസ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് സന്തോഷ് പരാതി നല്‍കിയത്. റവന്യു വകുപ്പ് ഇതേക്കുറിച്ച് പിന്നീട് അന്വേഷണം നടത്തിയപ്പോള്‍ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്.

വീണ്ടും ചര്‍ച്ച
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് താരം ഭൂമി കൈയേറിയെന്ന പരാതി വീണ്ടും ചര്‍ച്ചയായത്. വിജിലന്‍സ് ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് അവരും കണ്ടെത്തിയത്.












Click it and Unblock the Notifications