ദിലീപ് 'പണി' തുടങ്ങി... ഡിസിനിമാസിനെതിരായ പരാതിക്കാരന് സംഭവിച്ചത്, ആക്രമണം...
അഭിഭാഷകനായ സന്തോഷിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്
Recommended Video

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ നിന്നു പുറത്തിറങ്ങിയതിനു പിറകെ താരത്തിനെതിരേ പ്രതികരിച്ചവര്‍ക്ക് പണി കിട്ടി തുടങ്ങി. ചാലക്കുടിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസിനെതിരേ പരാതി നല്‍കിയയാളുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. പരാതിക്കാക്കാരനായ അഭിഭാഷകന്‍ സന്തോഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

വീട് ആക്രമിച്ചത്
കറുത്ത കാറിലെത്തിയ രണ്ടംഗ അജ്ഞാത സംഘമാണ് തന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്ന് സന്തോഷ് പറയുന്നു.

ഗുണ്ട് എറിഞ്ഞു
തന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറിയ അക്രമികള്‍ ഗുണ്ടും കല്ലും എറിഞ്ഞതായും സന്തോഷ് വ്യക്തമാക്കി. തന്റെ വാഹനത്തില്‍ കല്ല് കൊണ്ടതിന്റെ ശബ്ദം കേട്ട് പുറത്തേക്കു വന്നപ്പോഴാണ് സംഭവം മനസ്സിലായതെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

അക്രമികള്‍ രക്ഷപ്പെട്ടു
ബഹളം കേട്ട് താന്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ റോഡിന്‍റെ മറുഭാഗത്ത് നിര്‍ത്തിയിട്ട കറുത്ത കാറില്‍ കയറി രക്ഷപ്പെട്ടതായി സന്തോഷ് പറയുന്നു.

പരാതി നല്‍കിയത്
2015ലാണ് ഡിസിനിമാസ് നിര്‍മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് സന്തോഷ് പരാതി നല്‍കിയത്. പിന്നീട് റവന്യു വകുപ്പ് വിശദമായ പരിശോധന നടത്തിയപ്പോള്‍ കൈയേറ്റം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വീണ്ടും ചര്‍ച്ചയായി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭൂമി കൈയേറ്റം വീണ്ടും ചര്‍ച്ചയായത്. വിജിലന്‍സ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഭൂമി കൈയേറിയിട്ടില്ലെന്നും വ്യക്തമായിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ചില്ല
വിജിലന്‍സ് ഈ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിനു മുമ്പാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


Click it and Unblock the Notifications