Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്കും പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കണ്ണൂരും: കെ സുരേന്ദ്രൻ

കോഴിക്കോട്: ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പ ജ്യോതി തെളിയിച്ചത്. അയ്യപ്പ ജ്യോതിക്കിടെ ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കണ്ണൂരിലെ കരിവെള്ളൂരില്‍ രണ്ടിടത്തും ആണൂര്‍, ഓണക്കുന്ന് എന്നിവിടങ്ങളിലുമാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ഒരു സ്ത്രീക്കും പരിക്കില്ല

ഒരു സ്ത്രീക്കും പരിക്കില്ല

ചിത്തിര ആട്ട വിശേഷദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ അജ്ഞാതനായ ഒരാൾ നാളീകേരം എടുത്തുയർത്തിക്കാണിച്ചു എന്ന പേരു പറഞ്ഞാണ് വൽസൻ തില്ലങ്കേരി, വി. വി. രാജേഷ്, പ്രകാശ് ബാബു, സൂരജ് ഇലന്തൂർ എന്നിവരടക്കം എന്നേയും പ്രതി ചേർത്ത് വധശ്രമം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്ത് പൊലീസ് ജയിലിലടച്ചത്. അവിടെ ഒരു സ്ത്രീക്കും പരിക്കു പറ്റിയിട്ടുമില്ല.

അയ്യപ്പ ജ്യോതിക്ക് നേരെ ആക്രമണം

അയ്യപ്പ ജ്യോതിക്ക് നേരെ ആക്രമണം

എന്നാൽ പയ്യന്നൂരും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകൾ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും അതിന്റെ ദൃശ്യങ്ങൾ എല്ലാ ചാനലുകളിലും വന്നിട്ടും പൊലീസ് കേസ്സെടുക്കാനോ ആരെയും അറസ്ട് ചെയ്യാനോ തയ്യാറാവുന്നില്ല. പൊലീസ് നോക്കി നിൽക്കെയാണ് ക്രിമിനലുകൾ അഴിഞ്ഞാടിയത്.

സ്ത്രീധനം കിട്ടിയതാണോ?

സ്ത്രീധനം കിട്ടിയതാണോ?

ഇതെന്തു നീതിയാണ് ഇതെന്തു ന്യായമാണ് ശ്രീ പിണറായി വിജയൻ? താങ്കൾക്കും താങ്കളുടെ പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? ഈ ഇരട്ടനീതിയും നെറികേടും താങ്കൾ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കും? കൺമുന്നിൽ കണ്ട അക്രമസംഭവങ്ങളിൽപ്പോലും കേസ്സെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർ മനുഷ്യരോ കാട്ടാളരോ? മാധ്യമങ്ങളും പൊതുസമൂഹവും ഈ പ്രശ്നം ഗൗരവമായി കാണേണ്ടതല്ലേ?

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+