Get Updates
Get notified of breaking news, exclusive insights, and must-see stories!

അവരുടെ ആക്രമണം ബിയര്‍ കുപ്പികളും കല്ലും ഉപയോഗിച്ച്!! രാത്രി നടന്നത്...ബിനീഷ് പറയുന്നു

പുലര്‍ച്ചെ 3.30ഓടെയാണ് ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടന്നത്

തിരുവനന്തപുരം: വ്യാഴാഴ്ച അര്‍ധരാത്രിയോടെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ നടുക്കത്തിലാണ് തലസ്ഥാനം. ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളിലാണ് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിറകെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണം നടന്നു. പുലര്‍ച്ചെ 3.30 ഓടെയാണ് തിരുവനന്തപുരം മരുതംകുഴിയിലുള്ള ബിനീഷിന്റെ വീടിനുനേരെ ആക്രമണമുണ്ടായത്.

കോടിയേരി വീട്ടിലുണ്ടായിരുന്നില്ല

കോടിയേരി വീട്ടിലുണ്ടായിരുന്നില്ല

ആക്രമണം നടക്കുമ്പോള്‍ കോടിയേരി വീട്ടിലുണ്ടായിരുന്നില്ല. ബിനീഷും സഹോദരനും മറ്റു കുടുംബാംഗങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്.

ബിനീഷ് പറയുന്നു

ബിനീഷ് പറയുന്നു

ശബ്ദം കേട്ടാണ് എല്ലാവരും ഞെട്ടിയേഴുന്നേറ്റതെന്ന് ബിനീഷ് പറഞ്ഞു. കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു അവരുടെ ആക്രമണം.

 ബിയര്‍ കുപ്പികളും കല്ലും എറിഞ്ഞു

ബിയര്‍ കുപ്പികളും കല്ലും എറിഞ്ഞു

ബിയര്‍ കുപ്പികളും കല്ലും വീടിനു നേരെ ആക്രമികള്‍ എറിയുകയായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. ഒരേ സമയത്തുള്ള ഏറായിരുന്നുവെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

അവര്‍ രക്ഷപ്പെട്ടു

അവര്‍ രക്ഷപ്പെട്ടു

ഒരു സ്റ്റാഫ് മാത്രമാണ് ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അയാള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നുവെന്നും ബിനീഷ് പറഞ്ഞു.

രണ്ടു മണിക്കൂര്‍ കഴിഞ്ഞ്

രണ്ടു മണിക്കൂര്‍ കഴിഞ്ഞ്

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്ന് രണ്ടു മണിക്കൂര്‍ കഴിയവെയാണ് കോടിയേരിയുടെ വീടിനു നേരെയും ആക്രമണമുണ്ടായത്.

തന്നെ ലക്ഷ്യമിട്ടെന്ന് കോടിയേരി

തന്നെ ലക്ഷ്യമിട്ടെന്ന് കോടിയേരി

തന്നെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മകന്റെ വീട്ടില്‍ ആക്രമണം നടത്തിയതെന്ന് കോടിയേരി പറഞ്ഞു. താന്‍ ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ട്. അതുകൊണ്ടു തന്നെയാവാം അവര്‍ ഇവിടെ തന്നെ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധ തിരിക്കാനുള്ള ശ്രമം

ശ്രദ്ധ തിരിക്കാനുള്ള ശ്രമം

മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്ന് കോടിയേരി ആരോപിച്ചു.

സിപിഎം പിന്തുണയ്ക്കില്ല

സിപിഎം പിന്തുണയ്ക്കില്ല

വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ സിപിഎം പിന്തുണയ്ക്കില്ല. ബിജെപി-ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ആസൂത്രണങ്ങളാണ് ആക്രമണത്തിനു പിന്നില്‍. ജനങ്ങളെ അണിനിരത്തി ഇത്തരത്തിലുള്ള ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+