കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് ആക്രമണം: ഗൂഢാലോചന തെളിഞ്ഞു; കോൺഗ്രസ് ദുരാരോപണം പിൻവലിക്കണമെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം സിപിഎം ആക്രമണം അഴിച്ചുവിടുന്നു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. അതിൽ ഉയർത്തിക്കാട്ടിയ ഒന്നായിരുന്നു യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ജി ലീനയുടെ വീട് ആക്രമിക്കപ്പെട്ടത്.

കോൺഗ്രസ് വനിത നേതാവിന്റെ വീട് ആക്രമിച്ചത് സിപിഎം അല്ല, സ്വന്തം മകനും സുഹൃത്തും! വെട്ടിലായി കോൺഗ്രസ്കോൺഗ്രസ് വനിത നേതാവിന്റെ വീട് ആക്രമിച്ചത് സിപിഎം അല്ല, സ്വന്തം മകനും സുഹൃത്തും! വെട്ടിലായി കോൺഗ്രസ്

ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി പിന്നെ ശബരിനാഥനും!!! ഈ പോസ്റ്റുകള്‍ മുക്കുമോ അതോ തിരുത്തുമോചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി പിന്നെ ശബരിനാഥനും!!! ഈ പോസ്റ്റുകള്‍ മുക്കുമോ അതോ തിരുത്തുമോ

എന്നാൽ ലീനയുടെ വീട് ആക്രമിച്ചത് സ്വന്തം മകനും സുഹൃത്തും ചേർന്നാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ നേരത്തെ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കണം എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു എന്നും കടകംപള്ളി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Leena House

വെഞ്ഞാറമൂടിലെ സിപിഐഎം പ്രവർത്തകരായ രണ്ട് സഖാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷവും അക്രമ പരമ്പര തുടരുകയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സിപിഐഎമ്മിന്റെ തലയിൽ വെച്ചുകെട്ടി അതിക്രൂരമായ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

കെപിസിസി അംഗമായ ജി ലീനയുടെ വീട് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ ആ വീട് സന്ദർശിച്ചു ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് അന്വേഷിച്ച് തെളിവ് സഹിതം പ്രതികളെ പിടികൂടിയപ്പോൾ കോൺഗ്രസ് നേതാക്കൾ പറഞ്ഞതുപോലെ സിപിഐഎം പ്രവർത്തകരെ അല്ല ലീനയുടെ മകനും കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ കൃഷ്ണയെയും സുഹൃത്തിനെയുമാണ് പിടികൂടിയത്.

ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സിപിഐഎമ്മിനെതിരെ ഉയർത്തിയ ദുരാരോപണം പിൻവലിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാവണം.

English summary
Attack against former Youth Congress leaders' house: Congress should withdraw allegation, demands Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X