സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം; സെക്രട്ടറിയുടെ കാറിന് കേടുപാട്
തിരുവനന്തപുരം: സ പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒഫീസിന് നേര ആക്രമണം. ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുകയായിരുന്നുവെന്നാണ് ഓഫീസ് ജീവനക്കാർ വ്യക്തമാക്കുന്നത്. രാത്രി രണ്ട് മണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ല് പതിച്ചു.
ആർ എസ് എസാണ് അക്രമണത്തിന് പിന്നിലെന്നാണ് സി പി എം ആരോപിക്കുന്നത്. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. പൊലീസ് സുരക്ഷയിലുള്ള ഓഫീസിന് നേരെയാണ് അക്രമണം നടന്നത്. അക്രമ സമയത്ത് രണ്ട് പൊലീസുകാർ ഓഫീസിന് മുന്നില്‍ കാവലുണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൂന്ന് ബൈക്കുകളിൽ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകൾ നിർത്താതെ തന്നെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഓഫീസിനേ നേരയുള്ള കല്ലേറെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. എന്നാല്‍ വാഹനങ്ങളുടെ നമ്പറോ ആളുകളുടെ മുഖമോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ ഉള്‍പ്പടേയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications