Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യപ്പനെതിരെ നീ സംസാരിക്കുമോ.. തലയിലൂടെ ചാണക വെള്ളം ഒഴിച്ച് പ്രിയനന്ദനന് മർദ്ദനം!

Recommended Video

cmsvideo
    ചാണക വെള്ളം ഒഴിച്ച് സംവിധായകൻ പ്രിയനന്ദനന് മർദ്ദനം | #Sabarimala | Oneindia Malayalam

    തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. ശബരിമല വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ആക്രമണം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് പ്രിയനന്ദനന്‍ ആരോപിക്കുന്നത്. തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് രാവിലെ പത്തരയോടെ പ്രിയനന്ദനന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.

    മര്‍ദ്ദനമേറ്റ പ്രിയനന്ദനന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. രാവിലെ പ്രദേശത്തുളള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വീടിന് മുന്നില്‍ ചാണകം തളിക്കുകയും അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പ്രിയനന്ദനന്‍ പറയുന്നു.

    priyanandanan

    തനിക്ക് കണ്ടാല്‍ അറിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറയുന്നു. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും. അയ്യപ്പനെതിരെ നീ സംസാരിക്കുമോ എന്ന് ചോദിച്ചാണ് തല്ലിയത്. ഇത് തുടക്കം മാത്രമാണ് എന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

    ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ പ്രിയനന്ദനന് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുകയുമുണ്ടായി.. തുടര്‍ന്ന് പ്രിയനന്ദനന്‍ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റിലെ വാക്കുകള്‍ മോശമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഡിലീറ്റ് ചെയ്തത് എന്നും നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ പ്രതികരിച്ചു. അതേസമയം പ്രിയനന്ദനനെതിരെ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് ബിജെപിയുടെ വിശദീകരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+