കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു

ബാഡൂരിലെ ശ്രീകൃഷ്ണ ഭജന മന്ദിരത്തിൽ നിന്നും ആരംഭിച്ച ഗണേഷ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് നേരെയാണ് ബാഡൂർ ടൗണിൽ വെച്ച് ആക്രമണമുണ്ടായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കാസർകോട്: ബാഡൂർ ടൗണിൽ ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് നേരെയാണ് ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ സംഘം അക്രമിച്ചതായാണ് ആരോപണം.

പിണറായി ചോരക്കൊതി പൂണ്ട ചെന്നായ! ഉത്തരേന്ത്യയിലെ കലാപം; പിണറായി ഉറഞ്ഞുതുള്ളുന്നത് എന്തിന്...പിണറായി ചോരക്കൊതി പൂണ്ട ചെന്നായ! ഉത്തരേന്ത്യയിലെ കലാപം; പിണറായി ഉറഞ്ഞുതുള്ളുന്നത് എന്തിന്...

ഗുരുവായൂരിൽ പുതിയ റെക്കോർഡ്! ഒരൊറ്റ ദിവസം, 277 കല്ല്യാണങ്ങൾ, 917 ചോറൂണ്! കാലു കുത്താനിടമില്ല.... ഗുരുവായൂരിൽ പുതിയ റെക്കോർഡ്! ഒരൊറ്റ ദിവസം, 277 കല്ല്യാണങ്ങൾ, 917 ചോറൂണ്! കാലു കുത്താനിടമില്ല....

ബാഡൂരിലെ ശ്രീകൃഷ്ണ ഭജന മന്ദിരത്തിൽ നിന്നും ആരംഭിച്ച ഗണേഷ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് നേരെയാണ് ബാഡൂർ ടൗണിൽ വെച്ച് ആക്രമണമുണ്ടായത്. ഇരുമ്പ് ദണ്ഡ്, വടി, കല്ല്, തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് അക്രമിച്ചത്. സംഭവത്തിൽ സാരമായി പരിക്കേറ്റ നാലുപേരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്

ഗണേശോത്സവ ഘോഷയാത്ര...

ഗണേശോത്സവ ഘോഷയാത്ര...

ബാഡൂരിലെ ശ്രീകൃഷ്ണ ഭജന മന്ദിരത്തിൽ നിന്നും ആരംഭിച്ച ഗണേഷ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് നേരെയാണ് ബാഡൂർ ടൗണിൽ വെച്ച് ആക്രമണമുണ്ടായത്.

ആയുധങ്ങൾ...

ആയുധങ്ങൾ...

ഇരുമ്പ് ദണ്ഡ്, വടി, കല്ല്, തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ഒരു സംഘം അക്രമികൾ ബാഡൂർ ടൗണിൽ അക്രമം അഴിച്ചുവിട്ടത്.

പരിക്കേറ്റു...

പരിക്കേറ്റു...

അക്രമത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഹേമചന്ദ്ര മുണ്ട്യത്തടക്ക(25), വൈ യോഗീഷ്(25), സന്തോഷ് മുണ്ട്യത്തടക്ക(23) അജിത്ത് മുഗു(24) എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അൻപതോളം പേർ...

അൻപതോളം പേർ...

ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ബാഡൂർ ടൗണിലെത്തിയപ്പോൾ നയൻകുമാർ മണ്ഡപ്പാടി, ഹരീഷ് ബാഡൂർ, പവൻ മണ്ഡപ്പാടി, വസന്ത മലങ്കര, ബിജു ബാഡൂർ, സൂര്യ നയിമുഗർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അൻപതോളം പേർ അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ ആരോപിക്കുന്നത്.

പോലീസ് നോക്കിനിന്നു...

പോലീസ് നോക്കിനിന്നു...

ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവർക്ക് നേരെ അക്രമമുണ്ടായപ്പോൾ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാർ കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ ആരോപിച്ചു.

പ്രതിഷേധം...

പ്രതിഷേധം...

കഴിഞ്ഞ 23 വർഷമായി ബാഡൂരിൽ സാർവ്വജനിക ഗണേശോത്സവ ഘോഷയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഘോഷയാത്രയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ വിവിധ ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചു.

ബിജെപി നേതാക്കൾ...

ബിജെപി നേതാക്കൾ...

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി രമേശ് ആർഎസ്എസ് താലൂക്ക് സഹകാര്യവാഹക അരുൺകുമാർ തുടങ്ങിയ നേതാക്കൾ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.

English summary
attack against ganesholsava procession in kasargod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X