കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലെത്തി കയറിപ്പിടിക്കാൻ ശ്രമം; പ്രതിരോധിച്ച പെൺകുട്ടിയെ അജ്ഞാതൻ വെട്ടി,സംഭവം പാലക്കാട്...

ട്ടിൽ കയറിയ അ‍ജ്ഞാതന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വലതുകൈയ്ക്ക് വെട്ടേറ്റത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചു. ഒലവക്കോട് ധോണിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പതിന‍ഞ്ചുകാരിക്കാണ് വെട്ടേറ്റത്. പെൺകുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രേമിച്ച പെണ്ണിനെ വിട്ടുതരില്ല!യുവതിയുടെ കാമുകന്റെ ഭീഷണി,പ്രതിശ്രുത വരൻ ആ കടുംകൈ ചെയ്തുപ്രേമിച്ച പെണ്ണിനെ വിട്ടുതരില്ല!യുവതിയുടെ കാമുകന്റെ ഭീഷണി,പ്രതിശ്രുത വരൻ ആ കടുംകൈ ചെയ്തു

കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി...കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി...

കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം നടന്നത്. വീട്ടിൽ കയറിയ അ‍ജ്ഞാതന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വലതുകൈയ്ക്ക് വെട്ടേറ്റത്. അരിവാൾ ഉപയോഗിച്ചാണ് അക്രമി വെട്ടി പരിക്കേൽപ്പിച്ചത്.

attack

വാടക വീട്ടിലാണ് പെൺകുട്ടിയും കുടംബവും താമസിക്കുന്നത്. രണ്ട് സഹോദരിമാരോടൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയാണ് അക്രമത്തിനിരയായത്. വീട്ടിൽ കയറിയ അജ്ഞാതൻ ആദ്യം പെൺകുട്ടിയെ കയറിപ്പിടിച്ചു, ഇത് ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വെട്ടേറ്റത്.

പെൺകുട്ടിയുടെ ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ അരിവാൾ ഉപയോഗിച്ച് അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് അഞ്ജാതൻ വീട്ടിൽ കയറിയത്. അതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പെൺകുട്ടിയും വീട്ടുകാരും പറഞ്ഞത്. അടുക്കള ഭാഗത്തെ ബാത്ത്റൂമിന്റെ ചുമരിലെ വിടവിലൂടെയാണ് അക്രമി വീടിനകത്തേക്ക് കയറിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
attack against girl by an anonymous in palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X