കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഐഎ അറസ്റ്റു ചെയ്ത പ്രതിയുടെ വീടിനു നേരെ ആക്രമണം

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ഐസിസ് ബന്ധമാരോപിച്ച് എൻഐഎ അറസ്റ്റു ചെയ്ത പ്രതിയുടെ വീടിനു നേരെ ആക്രമണം. കുറ്റ്യാടി വളയന്നൂർ റോഡിലുള്ള നങ്ങീലൻകണ്ടി റംഷാദിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു ആക്രമണം. റംഷാദിന്റെ പിതാവ് ഗൾഫിലാണ്. എൻഐഎയുടെ കസ്റ്റഡിയിലുള്ള പ്രതിയെ കാണാൻ മാതാവ് ബുധനാഴ്ച എറണാകുളത്ത് പോയിരുന്നു. അതിനാൽ വീട് അടച്ചിട്ടിരുന്നു.

House Attack

വീടിന്റെ ഇരുവശങ്ങളിലായി ഒൻപത് ജനൽ പാളികൾ അടിച്ചും എറിഞ്ഞും തകർത്തിട്ടുണ്ട്. വാതിൽക്കലെ ഇരുമ്പു കസേര വലിച്ചു പുറത്തിട്ടു. വൈദ്യുതി മീറ്റർ കേടുവരുത്തി.

ആക്രമണം 15 മിനിറ്റോളം നീണ്ടു നിന്നതായി പരിസരവാസികൾ പറഞ്ഞു. പുറമെ നിന്ന് കല്ലുകൾ കൊണ്ടു വന്നാണ് എറിഞ്ഞത്. ഭയം കാരണം ആരും പുറത്തിറങ്ങിയില്ല. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചപ്പോൾ ആരും പുറത്തിറങ്ങരുതെന്ന നിർദേശം ലഭിച്ചു. കുറ്റ്യാടി പൊലീസ് കേസെടുത്തു. ഹർത്താൽ ദിനത്തിൽ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

English summary
Attack against house of ISIS link man,who is currently in NIA custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X