കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഹർത്താലിനിടെ മാധ്യമ പ്രവർത്തകർക്കു നേരെ അക്രമം!! ക്യാമറകൾ തല്ലിത്തകർത്തു!!

ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ പി. സനേഷിൻറെ ക്യാമറ സമരാനുകൂലികൾ തല്ലി തകർത്തു. ക്യാമറ പൂർണമായി തകർന്നു.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ഹർത്താലിനിടെ പരക്കെ അക്രമം. സിപിഎം പ്രകടനത്തിനിടെ സമരക്കാർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. പാളയത്ത് പ്രകടനം കടന്നു പോകുമ്പോഴായിരുന്നു സമരാനുകൂലികൾ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്.

<strong>ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി!! അതും സ്ത്രീകൾ!! പിന്നിൽ?</strong>ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി!! അതും സ്ത്രീകൾ!! പിന്നിൽ?

ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ പി. സനേഷിൻറെ ക്യാമറ സമരാനുകൂലികൾ തല്ലി തകർത്തു. ക്യാമറ പൂർണമായി തകർന്നു. കേരളം ഭൂഷണം ഫോട്ടോഗ്രാഫർ ശ്രീജേഷിൻറെ ക്യാമറയിലെ മെമ്മറി കാർഡ് പ്രകടനക്കാർ ഊരിയെടുത്തു. മാധ്യമം ഫോട്ടോ ഗ്രാഫർ അഭിജിത്തിനെയും സിപിഎമ്മുകാർ മർദിച്ചു.

harthal

പ്രകടനക്കാർ‌ ഓട്ടോ റിക്ഷാ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതാണ് സമരക്കാരെ പ്രകോപിച്ചത്. ഇതോടെ സമരക്കാർ മാധ്യമ പ്രവർത്തകർക്കു നേരെ തിരിയുകയായിരുന്നു. ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസും വടകര ആർഎസ്എസ് ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി.

പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിറങ്ങിയ ഉടനെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് സിപിഎം പറയുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

English summary
attack against journalists in calicut among harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X