കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലസിത പാലക്കലിനെതിരെ സകല മര്യാദകളും ലംഘിച്ച് ഓണ്‍ലൈനിൽ ആക്രമണം, കുമ്മനത്തെയും ചേർത്ത് അപവാദം!!

  • By Desk
Google Oneindia Malayalam News

അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടതില്‍ വ്യത്യസ്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. കുമ്മനം രാജശേഖരന് പിന്തുണയുമായി കൈകൾ കെട്ടി പ്രതിഷേധം അറിയിച്ച് ചിത്രം ഫേസ്ബുക്കിലിട്ട ലസിത പാലക്കിലിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല.

ലസിത പാലക്കൽ സ്വന്തം വാളിൽ ഇട്ട പോസ്റ്റിലെ ചിത്രങ്ങൾ ഉപയോഗിച്ച് അതിനിന്ദ്യമായ പരാമർശങ്ങൾ കൂട്ടിച്ചേർത്താണ് പലരും സോഷ്യൽ മീഡിയയിൽ ഇത് ഷെയർ ചെയ്തത്. ഈ വിദ്വേഷ ട്രോളുകളും വിമര്‍കർക്കുള്ള മറുപടിയും ലസിത പാലക്കൽ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്നത്.

സകല മര്യാദകളും ലംഘിച്ചു

സകല മര്യാദകളും ലംഘിച്ചു

സോഷ്യൽ മീഡിയയിൽ ഇതിന് മുമ്പും എതിര്‍ പാർട്ടിക്കാരുടെയും വിമർശകരുടെയും ആക്രമണത്തിന് വിധേയയായിട്ടുള്ള ആളാണ് ലസിത പാലക്കൽ. സംഘപരിവാർ അനുഭാവിയായ ഇവർ യുവമോര്‍ച്ച ഭാരവാഹിയുമാണ്. എന്നാൽ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണവും നിന്ദ്യമായ പരാമർശങ്ങളുമാണ് ലസിത പാലക്കലിനെതിരെ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇതാണ് ആ ആക്രമണം

ഇതാണ് ആ ആക്രമണം

ലസിത പാലക്കലിന്റെ വാളിൽ നിന്നും എടുത്ത ചിത്രം പ്രചരിപ്പിക്കുന്നത് രണ്ട് സന്ദേശങ്ങളുമായിട്ടാണ്. സംഘികൾ കെട്ടിയിട്ട് പീഡിപ്പിച്ചതിൽ നീതി തേടി ലസിത, ലോഡ്ജിൽ അനാശാസ്യ പരിപാടികള്‍ നാട്ടുകാർ കയ്യോടെ പൊക്കി, #ജടിലശ്രീ കുമ്മനത്തോടൊപ്പം - ഈ രണ്ട് പോസ്റ്റുകളാണ് വൈറലാകുന്നത്. ലസിത തന്നെ ഈ രണ്ട് പോസ്റ്റുകളും സ്വന്തം വാളിൽ ഷെയർ ചെയ്തിട്ടുണ്ട്. അതാണ് ഈ ചിത്രങ്ങൾ.

ലസിതക്ക് പറയാനുള്ളത്

ലസിതക്ക് പറയാനുള്ളത്

ഒളിവിൽ കഴിയാൻ അഭയം നൽകിയ വീട്ടിലെ പന്ത്രണ്ടുകാരിയോട് വാത്സല്യം തോന്നേണ്ടതിനു പകരം മറ്റു വികാരങ്ങൾ തോന്നിയ കോവാലന് സിന്ദാബാദ് വിളിക്കുന്ന അടിമകളിൽ നിന്നും മാന്യത എന്നൊന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നാട്ടിൽ കണ്ടവനെ കെട്ടിപ്പിടിച്ചു ചുംബക്കുന്നവരെ പുരോഗമന ചിന്ത ആയി കണ്ടു ന്യായീകരിക്കുന്നവർക്ക് അമ്മ ആരാണ് പെങ്ങൾ ആരാണ് എന്ന ബോധം ഇല്ലാതെ വരുന്നത് സർവ സാധാരണം - ഇതാണ് തനിക്കെതിരായ ആക്രമണത്തെക്കുറിച്ച് ലസിത പാലക്കൽ പറയുന്നത്.

ആരെയൊക്കെ പേടിക്കണം?

ആരെയൊക്കെ പേടിക്കണം?

ഫിദൽ കാസ്ട്രോയിൽ തുടങ്ങി ഒളിവിൽ ജീവിച്ച നേതാക്കളുടെ ജീവിതം മാതൃക ആക്കുന്ന ഈ സൈബർ പോരാളികൾ നാട്ടിൽ അറിയപ്പെടുന്നത് സഖാക്കൾ എന്ന പേരിൽ. ഈ കൂട്ടത്തിലെ ആകാശുമാരെ മാത്രം സമൂഹം പേടിച്ചാൽ പോര ദേവ് ജിത്തുമാരെയും പേടിക്കേണ്ടിയിരിക്കുന്നു... പരാതി കൊടുക്കേണ്ടവർ നേതാക്കളാ അവർക്ക് വിട്ട് കൊടുക്കുന്നു. - താൻ തന്റേതായ രീതിയിൽ പരാതി കൊടുത്തിട്ടുണ്ട് എന്നും ലസിത കമൻറിൽ പറയുന്നു.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

ആയിരത്തിലധികം ആളുകളാണ് ലസിതയുടെ ഈ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. അറൂനൂറോളം പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. സെലിബ്രിറ്റീസിന് മാത്രം ഈ നാട്ടിൽ നീതി കിട്ടിയാൽ പോര സാധാരണക്കാർക്കും നീതി കിട്ടണം എന്ന് പോസ്റ്റ് ഷെയർ ചെയ്തും കമന്‍റുകളിട്ടും ആളുകൾ ആവശ്യപ്പെടുന്നു. ഇനി കുമ്മനം രാജശേഖരനും പരാതി കൊടുക്കട്ടേ എന്ന് ലസിത പാലക്കൽ മറുപടിയായി പറയുന്നുണ്ട്.

ആളുകൾ ഒന്നിച്ചുണ്ട്

ആളുകൾ ഒന്നിച്ചുണ്ട്

പ്രിയ പെങ്ങളെ സംസ്കാരം തൊട്ട് തീണ്ടാത്തവർക്ക് ഏത് പെണ്ണിനെ കണ്ടാലും ഇതെ തോന്നു.... ഞാൻ അടക്കം പ്രാണൻ തരാൻ പോലും മടിയില്ലാത്ത ആയിരം സഹോദരൻ കൂടെയുണ്ട്. ഇതാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യം. ആശയപരമായി പരാജയപ്പെടുമ്പോൾ ഇത്തരം ഹീനകൃത്യങ്ങളും ആയുധമെടുക്കലും. കമ്മ്യൂണിസ്റ്റുകളേയും കമ്മ്യൂണിസത്തേയും ജനം തിരിച്ചറിയട്ടെ - ഇങ്ങനെ പോകുന്നു ലസിതയുടെ പോസ്റ്റിന് കീഴെയുള്ള കമന്റുകൾ.

വിമര്‍ശനം വന്ന വഴി

വിമര്‍ശനം വന്ന വഴി

രാജേട്ടന്റെ പ്രതിഷേധത്തിൽ പങ്കു ചേരുന്നു. മധുവിന് നീതി വേണം, ആദിവാസികൾക്ക് അവർക്ക്‌ അർഹമായത് കിട്ടണം. - എന്ന് പറഞ്ഞുകൊണ്ട് ലസിത പാലക്കൽ കുമ്മനം രാജശേഖരന്റെ കൈ കെട്ടി പ്രതിഷേധത്തിൽ പങ്കു ചേർന്നതോടെയാണ് ഇത്തരത്തിലുള്ള ഹീനമായ ആക്രമണം ലസിതയ്ക്ക് നേരെ തുടങ്ങിയത്. രണ്ടായിരത്തിലധികം ലൈക്കുകളും അഞ്ഞൂറോളം ഷെയറും ആ പോസ്റ്റിനും കിട്ടിയിരുന്നു.

ട്രോളേണ്ടവർക്ക് ട്രോളാം

ട്രോളേണ്ടവർക്ക് ട്രോളാം

ട്രോളേണ്ടവർക്ക് ട്രോളാം എന്ന് പറഞ്ഞ് തന്നെയാണ് ലസിത പാലക്കൽ ഈ പോസ്റ്റിട്ടതും. വലിയ വിലകൊടുത്തു വെച്ച കണ്ണടകൾ ഉണ്ടായിട്ടു പോലും മധുവിനെപ്പോലുള്ളവരുടെ വിശപ്പ് കാണാൻ കഴിയാത്ത ഭരണാധികാരികളുടെ കണ്ണ് ഈ പ്രതിഷേധം കൊണ്ട് തുറപ്പിക്കാം മോഹമോന്നുമില്ല എന്നാലും ഒരു നേരത്തെ അന്നത്തിന് വേണ്ടി ഒരു പാവം മനുഷ്യനെ തല്ലി കൊന്നവരോടുള്ള പ്രതികാരം ഇങ്ങനെയല്ല പറയേണ്ടത്. എന്നാലും പ്രതികരിക്കാത്ത മുഖ്യനോട് ഒരു വാക്ക് ഇനിയെങ്കിലും രാജിവച്ച് പോയിക്കൂടെ. എന്നെ ട്രോളേണ്ടവർക്ക് ട്രോളാം. കുമ്മനം ജിക്ക് സപ്പോർട്ട് - ഇതായിരുന്നു ലസിതയുടെ പോസ്റ്റ്.

ഇത് കടന്ന കയ്യായിപ്പോയി

ഇത് കടന്ന കയ്യായിപ്പോയി

ഒരു സ്ത്രീയേ അപമാനിക്കുന്നതിന്റെ അതിര്‍വരമ്പ് കടന്നു പോയി ഇത്. അവര്‍ എതിര്‍പാര്‍ട്ടിയില്‍ വിശ്വസിക്കുന്നൂ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍ ഈ രീതിയില്‍ അപമാനിക്കുന്നത് അങ്ങേയറ്റം ഖേദകരവും വേദനാജനകവുമാണ്...!! കേരള പോലീസില്‍ നിരവധി തവണ പരാതി നല്‍കി പരാജയപ്പെട്ട സ്ത്രീത്വത്തെ സംരക്ഷിക്കേണ്ടത് പൊതു സമൂഹമാണ്... നിയമപരമായി ഇതിന് അറുതി വരുത്തേണ്ടത് അനിവാര്യമാണ്.! വളരെ മോശമായിപ്പോയീ ഇത്. ലജ്ജാകരം. ശക്തമായീ പ്രതികരിക്കുക. അപമാനിതയാകുന്നത് നമ്മുടെ കൂടപ്പിറപ്പ് തന്നെ.. - ലസിതയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സിന്ധു പെരുവമ്പ എഴുതുന്നു

വെറുതെ വിടാമായിരുന്നു

വെറുതെ വിടാമായിരുന്നു

ശ്രീ കുമ്മനം രാജശേഖരനെ നിങ്ങൾ കളിയാക്കി. അത് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് വെക്കാം. ഈ സ്ത്രീയെ നിങ്ങൾക്ക് വെറുതെ വിടാമായിരുന്നു സഖാക്കളെ. ഈ സ്ത്രീയിലൂടെ വീട്ടിലെ അമ്മ പെങ്ങന്മാരെ നിങ്ങൾ കണ്ടിരുന്നെങ്കിൽ ഈ എരപ്പാളിത്തരം കാണിക്കില്ലായിരുന്നൂ - ലസിതയ്ക്ക് പിന്തുണ അറിയിച്ച് ഒരുപാട് പേർ സോഷ്യൽ മീഡിയയിലുണ്ട്.

കൂടുതൽ വാർത്തകൾ:

'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന് 'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്

കുമ്മനത്തിന്റെ 'കൈകെട്ടിയ' പ്രതിഷേധം; മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ടത് പോലെ തന്നെ... ട്വിറ്ററിൽ കുമ്മനത്തിന്റെ 'കൈകെട്ടിയ' പ്രതിഷേധം; മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ടത് പോലെ തന്നെ... ട്വിറ്ററിൽ

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

English summary
Attack against Lasitha Palakkal in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X