കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബി രാജേയിന്റെ വീടിന് നേരെ ആക്രമണം; മതാപിതാക്കൾക്ക് നേരെ അസഭ്യവർഷം, കോൺഗ്രസെന്ന് സിപിഎം!

Google Oneindia Malayalam News

പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷിന്റെ വീടിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്കക്കും നേരെ അസഭ്യവർഷം ചൊരിഞ്ഞു. ഷൊർണൂർ കൈലിയാട്ടെ വീടിന് നേരെ
പടക്കം കത്തിച്ച് എറിയുകയായിരുന്നു. കോണ്‍ഗ്രസിന്റെ വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് ഇതെന്ന് സിപിഎം ആരോപിച്ചു.

<strong>പത്തിൽ പത്തും നേടി ഹരിയാന, താമര വിരി‍ഞ്ഞത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ അസമാന്യ മികവിനാല്‍</strong>പത്തിൽ പത്തും നേടി ഹരിയാന, താമര വിരി‍ഞ്ഞത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ അസമാന്യ മികവിനാല്‍


പാലക്കാട്ട് നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിറ്റിങ് എം.പിയായ രാജേഷ് യു.ഡി.എഫിന്റെ വികെ ശ്രീകണ്ഠനോടു പരാജയപ്പെടുകയായിരുന്നു. 25 വർഷമായി ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലമാണ് ഇപ്രാവശ്യം യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത്. 11,637 വോട്ടിനായിരുന്നു ശ്രീകണ്ഠന്റെ വിജയം.

MB Rajesh

കഴിഞ്ഞ തവണ മണ്ണാര്‍കാട്ട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 25 ശതമാനം വോട്ടെണ്ണി തീരുമ്പോൾ ഒറ്റപ്പാലത്തും മലമ്പുഴയിലും മാത്രമാണ് ഇടത് മുന്നണിക്ക് ഇത്തവണ ലീഡ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പാലക്കാടിനെ കണ്ടിരുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കു കൂട്ടൽ തുടക്കത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി എസ് കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്.
English summary
Attack against MB Rajesh's home in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X