കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം; 'ഇതൊരു ജനാധിപത്യ രാജ്യം തന്നെയാണോ?';ആഞ്ഞടിച്ച് ചാമക്കാല
തിരുവനന്തപുരം; ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.ഉത്തര്‍ പ്രദേശിലെ ഝാൻസിയിലെ സംഭവം ജനാധിപത്യത്തിന് മുകളിൽ കളങ്കം വീഴ്‌ത്തിയിരിക്കുന്നു.ബിജെപിയും ആര്‍എസ്എസ്സും നുണഫാക്ടറികളാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവർ ഇത് കാണണം, മനസ്സിലാക്കണം. മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ ട്രെയിനില്‍ വച്ച് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഒരു ജനാധിപത്യവിശ്വാസിയുടെയും മനസ്സില്‍ നിന്ന് പെട്ടെന്ന് ഒഴിഞ്ഞുപോവില്ല.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സ്വേഛാധിപത്യ രാജ്യമാക്കാൻ ബിജെപി നടത്തുന്ന ഓരോ ശ്രമവും നഖശിഖാന്തം എതിർക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ഇതൊരു ജനാധിപത്യ രാജ്യം തന്നെയാണോ?
ഉത്തര്‍ പ്രദേശിലെ ഝാൻസിയിലെ സംഭവം ജനാധിപത്യത്തിന് മുകളിൽ കളങ്കം വീഴ്‌ത്തിയിരിക്കുന്നു.
ബിജെപിയും ആര്‍എസ്എസ്സും നുണഫാക്ടറികളാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവർ ഇത് കാണണം, മനസ്സിലാക്കണം. മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ ട്രെയിനില്‍ വച്ച് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ ഞെട്ടല്‍ ഒരു ജനാധിപത്യവിശ്വാസിയുടെയും മനസ്സില്‍ നിന്ന് പെട്ടെന്ന് ഒഴിഞ്ഞുപോവില്ല.
ബിജെപിയുടെ യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘപരിവാരങ്ങള്‍ക്ക് എന്തും ചെയ്‌ത് കൂട്ടാൻ ലൈസൻസുണ്ട്.
ബിജെപിയുടെ കുട്ടിപ്പടയായ എബിവിപിക്കാര്‍ക്ക് ന്യൂനപക്ഷ വിരുദ്ധത കാണിക്കാൻ ധൈര്യം പകരുന്നത് സംഘപരിവാറിന്റെ വര്‍ഗ്ഗീയ ധാര്‍ഷ്ട്യം തന്നെയാണ്.
മതവൈരത്തിന്റെ പേരില്‍ നടന്ന അക്രമത്തെ ലളിതവത്കരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പോലും രംഗത്ത് വന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് നടത്തുന്നതായി മാര്‍ച്ച് 19-ന് തന്നെ പരാതി കിട്ടിയിരുന്നത്രേ. അതൊക്കെ ഒരു ന്യായമാണോ? ഒരു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും, അതില്‍ എന്താണ് എബിവിപിയുടെ പങ്ക്? ചോദിക്കേണ്ടത് നമ്മുടെ നിയമ വ്യവസ്ഥയല്ലേ, പൊതുസമൂഹമല്ലേ..?
ഇതിലെ കള്ളം തുടക്കത്തിലെ പൊളിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ഈ തിരഞ്ഞെടുപ്പ് വേളയില്‍ എന്തെല്ലാം കഥകള്‍ നുണഫാക്ടറികളില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പറന്നേനെ. ആലോചിക്കാൻ പോലും ഭയമാണ്.. മുഹമ്മദ് അഖ്‌ലാഖിനെ ഒക്കെ ഓര്‍ത്തുപോകുന്നു.
ഇത് വെറുതേ ഭയപ്പെട്ട് മാറി നില്‍ക്കേണ്ട ഒരു കാര്യമല്ല. ജനാധിപത്യത്തിന് മേലുള്ള, വിശ്വാസത്തിന് മേലുള്ള, മനുഷ്യന് മേലുള്ള കടന്നുകയറ്റമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സ്വേഛാധിപത്യ രാജ്യമാക്കാൻ ബിജെപി നടത്തുന്ന ഓരോ ശ്രമവും നഖശിഖാന്തം എതിർക്കപ്പെടണം. ഇതിനെ പ്രതിരോധിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും മുന്നോട്ട്
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications