എല്ലാ ക്രിമിനൽ കുറ്റങ്ങൾക്കും പിന്നിൽ ആ നടൻ... മറയാക്കുന്നത് മോഹൻലാലിനെ; പാർവ്വതിക്കെതിരെ നടന്നത്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ വിഷയത്തില്‍ മലയാള സിനിമ തന്നെ രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണ്. സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ അതി ശക്തമായ നിലപാടെടുക്കുന്നവരില്‍ പ്രധാനിയാണ് സംവിധായകന്‍ ആഷിക് അബു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ പ്രതികരണങ്ങളും ആഷിക് അബുവിന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. ഇപ്പോള്‍ കുറച്ച് കൂടി രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ആഷിക് അബുവിന്റെ ജീവത പങ്കാളി കൂടിയായ നടി റീമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് രാജിവക്കുകയും ചെയ്തിരുന്നു.
അടുത്തിടെ നടി പാര്‍വ്വതിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രണത്തെ കുറിച്ചും മലയാള സിനിമയില്‍ ക്രിമിനല്‍ ഇടപടലുകളെ കുറിച്ചും ആണ് ഇപ്പോള്‍ ആഷിക് അബു പറയുന്നത്.

പാര്‍വ്വതിക്കെതിരെ
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആയിരുന്ു നടി പാര്‍വ്വതിക്ക് നേരെ അതി രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനിടെ ഒരു പരിപാടിയില്‍ ആയിരുന്നു പാര്‍വ്വതി അത്തരം ഒരു വിമര്‍ശനം ഉന്നയിച്ചത്.

ആസൂത്രിത ആക്രമണം
പാര്‍വ്വതിക്കെതിരെ അന്ന് നടന്നത് ആസൂത്രിത ആക്രമണം ആയിരുന്നു എന്നാണ് ആഷിക് അബുവിന്റെ ആരോപണം. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ആഷിക് അബു വ്യക്തമാക്കുന്നില്ല. മമ്മൂട്ടി ആരാധകര്‍ ആയിരുന്നു അന്ന് പാര്‍വ്വതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചത്. ഈ സംഭവത്തില്‍ പാര്‍വ്വതി പരാതിപ്പെടുകയും അതില്‍ അറസ്റ്റുകളും ഉണ്ടായിരുന്നു.

ഫാന്‍സ് ഗുണ്ടായിസം
മലയാള സിനിമയില്‍ ഫാന്‍സിനെ ഉപയോഗിച്ച് ഗുണ്ടായിസമാണ് പലും നടത്തുന്നത് എന്നും ആഷിക് ആബു ആരോപിക്കുന്നത്. ഫാന്‍സ് അസോസിയേഷന്റെ പേരില്‍ നടക്കുന്ന ക്രിമിനലുകള്‍ക്കെതിരെ ആരും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം രോപിക്കുന്നുണ്ട്.

എല്ലാ ക്രിമിനല്‍ പരിപാടികളും
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനായ നടനെതിരെ അതീവ ഗുരുതരമായ ആരോപണം ആണ് ആഷിക് അബു ഉന്നയിക്കുന്നത്. നടന്റെ പേര് പറയാതെ ആണ് ആരോപണം. സിനിമയിലെ എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ഈ നടനാണെന്നാണ് ആഷിക് അബുവിന്റെ ആരോപണം.

മോഹന്‍ലാലാണ് മറ?
കുറ്റാരോപിതനായ നടന് നേരെ മാത്രമല്ല, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് നേര്‍ക്കും ആരോപണം ഉണ്ട്. മോഹന്‍ലാലിനെ മറയാക്കിയാണ് പല കാര്യങ്ങളും ഈ നടന്‍ ചെയ്യുന്നത് എന്നാണ് ആരോപണം. എന്നാല്‍ മമ്മൂട്ടിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ ആഷിക് അബു തയ്യാറായിട്ടും ഇല്ല.

മാഫിയ ക്ലബ്ബ്
കഴിഞ്ഞ ദിവസം അമ്മയ്‌ക്കെതിരേയും ആഷിക് അബു ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അമ്മ ചിലരെ സംബന്ധിച്ച് ഒരു മാഫിയ ക്ലബ്ബ് ആണെന്നായിരുന്നു ആഷിക് പറഞ്ഞത്. വലിയ ആരാധകവൃന്ദമുള്ള താരങ്ങള്‍ സ്വാധീന ശക്തിയായി മാറുന്നുവെന്നും അതിന് ക്രിമിനല്‍ സ്വഭാവം വരുന്നു എന്നും ആഷിക് ആരോപിച്ചിരുന്നു.
Recommended Video


ഇടത് ജനപ്രതിനിധികള്‍
അമ്മയുടെ നേതൃത്വത്തില്‍ ഉള്ള ഇടത് ജനപ്രതിനിധികളേയും ആഷിക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ട് എംഎല്‍എമാരും ഒരു എംപിയും സംഘടയുടെ തലപ്പത്തുണ്ടാകുമ്പോള്‍ സംഘടനയ്ക്ക് കൂടുതല്‍ ശക്തി കൈവരികയും പലരേയും ഭീഷണിപ്പെടുത്താന്‍ അത് ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു എന്നും ആഷിക് ആരോപിച്ചിരുന്നു.












Click it and Unblock the Notifications