മദ്യപിച്ച് പൂസായി വീട്ടമ്മമാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം!പോലീസിനെയും തല്ലി! 3 പേര് അറസ്റ്റില്‍...
വിവരമറിഞ്ഞ് കോളനിയിലെത്തിയ പോലീസുകാരെയും സംഘം അക്രമിച്ചു.
മൂന്നാര്‍: മദ്യപിച്ചെത്തിയ നാല്‍വര്‍ സംഘത്തിന്റെ 'പെര്‍ഫോമന്‍സില്‍' പൊറുതിമുട്ടിയത് വീട്ടമ്മമാരും പോലീസും. ശനിയാഴ്ച ഉച്ചയോടെ മൂന്നാറിലാണു സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ നാലുപേരാണ് മൂന്നാര്‍ എംജി കോളനിയിലെ വീട്ടമ്മമാര്‍ക്ക് നേരെ അശ്ലീലം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
വിവരമറിഞ്ഞ് കോളനിയിലെത്തിയ പോലീസുകാരെയും സംഘം അക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ചന്ദ്രമോഹന്റെ മകന് മണി(30), കന്തവേലുവിന്റെ മകന് സതീഷ്(36), ചെല്ലയ്യ(61) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോളനിയിലേക്ക്...
മാര്‍ച്ച് 18 ശനിയാഴ്ച ഉച്ചയോടെയാണ് മദ്യപിച്ചെത്തിയ നാല്‍വര്‍ സംഘം മൂന്നാര്‍ എംജി കോളനിയില്‍ പ്രവേശിച്ചത്. അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് നാലുപേരും പൂസായിരുന്നുവെന്ന് കോളനിവാസികള്‍ പറഞ്ഞു. കോളനിയിലെത്തിയ ഇവര്‍ വീട്ടമ്മമാരെ ചീത്തവിളിക്കുകയും ചെയ്തു.

അശ്ലീല പ്രദര്‍ശനവും,അസഭ്യവും...
മദ്യപിച്ചെത്തിയ നാലുപേരും കോളനിയിലെ വീട്ടമ്മമാരെ ചീത്തവിളിക്കുകയും, അവര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നും ആരോപിക്കുന്നു. പിന്നീട് സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. അതിക്രമം സഹിക്കാതായതോടെ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസിനും മര്‍ദ്ദനം...
കോളനിവാസികള്‍ വിവരമറിയിച്ചതനുസരിച്ചാണ് മൂന്നാര്‍ എസ്ഐ ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എംജി കോളനിയിലെത്തിയത്. ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനും മര്‍ദ്ദനമേറ്റു. മൂന്നാര്‍ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന് തോമച്ചനെ പ്രതികളിലൊരാള്‍ കല്ലുകൊണ്ട് അക്രമിക്കുകയായിരുന്നു.

ഒരാള്‍ രക്ഷപ്പെട്ടു...
കോളനിയില്‍ അക്രമം നടത്തിയവരെ ഏറെ പണിപ്പെട്ടാണ് പോലീസ് പിടികൂടിയത്. ഇതിനിടെ നാല്‍വര്‍ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ബാക്കി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്ത് മൂന്നാര്‍ സ്റ്റേഷനിലെത്തിച്ചു. കോളനിവാസികളുടെ പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications