കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയത്തിനെതിരെയോ... ചെറുത്ത് തോല്‍പിയ്ക്കുമെന്ന് കാന്തപുരം; സ്ത്രീവിരുദ്ധതയില്‍ ഉറച്ച് തന്നെ?

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ വീണ്ടുമൊരു ശരിയത്ത് വിവാദത്തിന് തുടക്കം കുറിയ്ക്കുകയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍? ശരിയത്തിനെതിരെയുള്ള നിലപാടുകളെ ചെറുത്ത് തോല്‍പിയ്ക്കും എന്നാണ് കാന്തപുരം ഇപ്പോള്‍ പറയുന്നത്.

കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രവാചക സ്‌നേഹ പ്രഭാഷണത്തിലാണ് കാന്തപുരത്തിന്റെ പരാമര്‍ശങ്ങള്‍. വിശുദ്ധ ഗ്രന്ഥം കത്തിയ്ക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ചിലര്‍ തന്റെ കോലം കത്തിച്ചതെന്നും കാന്തപുരം പറഞ്ഞു.

Read More: കാന്തപുരം ഇപ്പോഴും ഫേസ്ബുക്കില്‍ 'ട്രെന്‍ഡിങ്' ആണ്... ട്രോളുകളും അനവധി!!!Read More: കാന്തപുരം ഇപ്പോഴും ഫേസ്ബുക്കില്‍ 'ട്രെന്‍ഡിങ്' ആണ്... ട്രോളുകളും അനവധി!!!

അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായ കാന്തപുരം മുസ്ലിയാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് അടുത്തിടെ വിവാദത്തിലായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ശരിയത്ത്

ശരിയത്ത്

ദൈനംദിന ജീവിതത്തില്‍ ശരിയത്ത് നിയമങ്ങള്‍ പാലിയ്ക്കുന്നവര്‍ക്കേ അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ യോഗ്യതയുള്ളൂ എന്നാണ് കാന്തപുരം പറയുന്നത്.

ചെറുത്ത് തോല്‍പിയ്ക്കും

ചെറുത്ത് തോല്‍പിയ്ക്കും

ശരിയത്തിനെതിരെയുള്ള കൈയ്യേറ്റങ്ങള്‍ പണ്ഡിതരുടെ നേതൃസ്വത്തില്‍ വിശ്വാസികള്‍ ചെറുത്ത് തോല്‍പിയ്ക്കും എന്നാണ് അദ്ദേഹം പറയുന്നത്.

സ്ത്രീ വിരുദ്ധതയില്‍ മാറ്റമില്ല?

സ്ത്രീ വിരുദ്ധതയില്‍ മാറ്റമില്ല?

സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ അറിയൂ- എന്ന പരാമര്‍ശമായിരുന്നു കാന്തപുരത്തെ വിമര്‍ശന വിധേയനാക്കിയത്. ഈ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് അദ്ദേഹം പരോക്ഷമായി ഇപ്പോഴും പറയുന്നത്.

പലിശ വാങ്ങുന്നവര്‍ പറയണ്ട

പലിശ വാങ്ങുന്നവര്‍ പറയണ്ട

പലിശ വാങ്ങുക എന്നത് ഇസ്ലാം വിലക്കിയ സംഗതിയാണ്. അങ്ങനെ പലിശ വാങ്ങുന്നവര്‍ ഇസ്ലാമിന്റെ സ്ത്രീ നിലപാടുകളെ കുറിച്ച് പറയേണ്ടെന്നും കാന്തപുരം പറയുന്നു.

പ്രകടനപത്രികയല്ല ഖുറാന്‍

പ്രകടനപത്രികയല്ല ഖുറാന്‍

ഖുറാനും പ്രവാചക ചര്യകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രകടന പത്രിക പോലെയല്ലെന്നും കാന്തപുരം പറയുന്നു. മതത്തിന്റെ അടിസ്ഥാനപരമായ വിധിവിലക്കുകള്‍ പാലിയ്ക്കുന്നവരുടെ രീതിശാസ്ത്രമാണ് ഇസ്ലാം- കാന്തപുരം പറയുന്നു.

ഖുറാന്‍ കത്തിയ്ക്കാന്‍ ധൈര്യമില്ല

ഖുറാന്‍ കത്തിയ്ക്കാന്‍ ധൈര്യമില്ല

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ചില സംഘടനകള്‍ കാന്തപുരത്തിന്റെ കോലം കത്തിച്ചിരുന്നു. മതനിയമങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് തന്റെ കോലം കത്തിച്ചതെന്നാണ് കാന്തപുരം പറയുന്നത്. ഖുറാന്‍ കത്തിയ്ക്കാന്‍ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് അവര്‍ കോലം കത്തിച്ചതെന്നും കാന്തപുരം പറയുന്നു.

സ്ത്രീകള്‍ പ്രസവിയ്ക്കാന്‍ മാത്രം

സ്ത്രീകള്‍ പ്രസവിയ്ക്കാന്‍ മാത്രം

സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയൂ എന്നാണ് കാന്തപുരം അന്ന് പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.

 ശക്തി പുരുഷന്‍മാര്‍ക്ക്

ശക്തി പുരുഷന്‍മാര്‍ക്ക്

ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്‍മാര്‍ക്കാണ്. പുരുഷന് സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യമുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.

ഒരു ഡോക്ടറെങ്കിലും...?

ഒരു ഡോക്ടറെങ്കിലും...?

മികച്ച രീതിയില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യാന്‍ ഒരു കഴിവുള്ള ഒരു വനിത ഡോക്ടറെങ്കിലും ഉണ്ടോ എന്നും കാന്തപുരം പരിഹാസരൂപേണ അന്ന് ചോദിച്ചിരുന്നു.

വിവാദം കത്തി

വിവാദം കത്തി

ലിംഗ സമത്വത്തെക്കുറിച്ചുള്ള കാന്തപുരത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിനാണ് വഴി വച്ചത്.

English summary
Attack against Sharia Law will be resisted: Kanthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X