Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കോളേജ്ബസില്‍ പെണ്‍കുട്ടികളെ ആക്രമിച്ചു! കേട്ടാലറയ്ക്കുന്ന തെറിവിളിയും! വീഡിയോ കാണാം...

ബസിനുള്ളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കോഴിക്കോട്: രാമനാട്ടുകര ഭവന്‍സ് ലോ കോളേജ് ബസില്‍ മധ്യവയസ്‌ക്കന്റെ പരാക്രമം. കോളേജ് ബസിനുള്ളില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ പെണ്‍കുട്ടികളെ ആക്രമിക്കുകയും അവര്‍ക്കുനേരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. ബസിനുള്ളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്കിലെ സംസാരവിഷയം എന്ന പേജിലാണ് ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒട്ടേറേപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലായി. ഇയാളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത പേജില്‍ പറയുന്നത്.

തട്ടിക്കയറി, തെറിവിളിയും...

തട്ടിക്കയറി, തെറിവിളിയും...

കോളേജിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് അജ്ഞാതന്‍ അതിക്രമിച്ചു കയറിയത്. കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഡ്രൈവര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. കേട്ടാലറയ്ക്കുന്ന തെറിവിളിയാണ് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേള്‍ക്കേണ്ടി വന്നത്.

ഈ കോളേജും ലോകവും നന്നാക്കും...

ഈ കോളേജും ലോകവും നന്നാക്കും...

പിന്നീട് ഇയാള്‍ ബസിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ തട്ടിക്കയറി. പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്ത ഇയാള്‍ താന്‍ സര്‍വ്വേശ്വരനാണെന്നും ഈ കോളേജും ലോകവും താന്‍ നന്നാക്കുമെന്നും പറയുന്നു. ചാണകവെള്ളം കൊണ്ട് കൈകഴുകണമെന്നും ചാണകവും മൂത്രവും കുടിക്കുകയും വേണമെന്ന് വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നുമുണ്ട്.

ദൃശ്യം പകര്‍ത്തിയ പെണ്‍കുട്ടിയെ ആക്രമിച്ചു...

ദൃശ്യം പകര്‍ത്തിയ പെണ്‍കുട്ടിയെ ആക്രമിച്ചു...

ബസിലെ അജ്ഞാതന്റെ പരാക്രമം കണ്ട് ഭയന്ന വിദ്യാര്‍ത്ഥികള്‍ ഭയന്നുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്നു കാണാം. പിന്നീട് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങല്‍ പകര്‍ത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ ആക്രമിക്കുകയും നിങ്ങള്‍ക്കൊക്കെ ഫോണ്‍ എന്തിനാണെന്ന് എനിക്കറിയാമെന്നും പറയുന്നുണ്ട്.

പരാതി നല്‍കിയെന്ന് കോളേജ് അധികൃതര്‍...

പരാതി നല്‍കിയെന്ന് കോളേജ് അധികൃതര്‍...

പരാക്രമം തുടര്‍ന്ന ഇയാള്‍ക്കു നേരെ പെണ്‍കുട്ടികള്‍ തട്ടിക്കയറിയതോടെയാണ് അജ്ഞാതന്‍ ബസില്‍ നിന്നിറങ്ങിയത്. പിന്നീട് സൈക്കിളില്‍ കയറി സ്ഥലംവിട്ടു. സംഭവത്തില്‍ നല്ലളം പോലീസിന് കോളേജ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+