വിദ്യാനഗര്‍ ഹോസ്റ്റലിന് നേരേ കല്ലേറ്; ജനല്‍ ഗ്ലാസ് തകര്‍ന്നു
കാസര്‍കോട്: വിദ്യാനഗര്‍ നെല്‍ക്കള കോളനി റോഡിലെ എസ്സി ഹോസ്റ്റലിന് നേരേ കല്ലേറ്. ഹോസ്റ്റലിന്റെ രണ്ട് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വൈകിട്ട് ആറോടെയാണ് കല്ലേറുണ്ടായത്.
വിവരമറിഞ്ഞ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. ഇതേ ഹോസ്റ്റലിലാണ് കഴിഞ്ഞ ദിവസം കുളിമുറിയില്‍ ഒരു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ഒരു സംഘമുണ്ടെന്ന് കോളനി നിവാസികള്‍ പറഞ്ഞു. ഈ പ്രദേശത്ത് പലപ്പോഴും സംഘര്‍ഷമുണ്ടാവുന്നതായും ഇവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications