ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ഡിവൈഎഫ്‌ഐയെന്ന്
ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഭരണിക്കാവിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് സുഹൈലിനെ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഫേസ്ബുക്കിലൂടെ ഡിവൈഎഫ്‌ഐക്കാര്‍ വധഭീഷണി മുഴക്കിയതായും അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഭരണിക്കാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇക്ബാല്‍ പ്രതികരിച്ചു.
ഇന്നലെ രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ഇക്ബാലിനേയും ,സുഹൈലിനേയും സ്‌കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.
ഭരണിക്കാവ് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനില്‍ സിപിഐഎം ഏരിയ കമ്മിറ്റി അംഗം നടത്തിയ അഴിമതി ചോദ്യം ചെയ്തതിനെതിരെയുള്ള പ്രതികാര നടപടിയാണ് അക്രമത്തിന് പിന്നിലെന്നും തന്നെ അക്രമിക്കുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ ഫേസ്ബുക്കില്‍ കുറിച്ചെന്നുമാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഇക്ബാല്‍ പ്രതികരിച്ചത്. സംഭവത്തില്‍ വള്ളിക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.












Click it and Unblock the Notifications