'ഞങ്ങളുടെ കുട്ടികളെ പേപ്പട്ടികളെ പോലെ തല്ലി തലപൊളിക്കുന്നു'; വിമർശനവുമായി കെ സി വേണുഗോപാൽ
ന്യൂഡല്‍ഹി: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് കേരളത്തിലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പോലീസ് കാവൽ നിൽക്കുകയാണെന്ന് വേണു ഗോപാൽ പറഞ്ഞു. പോലീസുകാരെല്ലാം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കാവൽനിൽക്കുകയാണ്.
ഈ പോലീസുകാർ ഒരു കാര്യം മനസ്സിലാക്കണം എല്ലാ കാലത്തും പിണറായി വിജയൻ ആ കസേരയിൽ ഉണ്ടാവില്ല. ഞങ്ങളുടെ കുട്ടികളെ പേപ്പട്ടികളെ പോലെ തല്ലി തല പൊളക്കാൻ പോലീസുകാർ കൂട്ടുനിൽക്കുന്നുണ്ട്. പോലീസുകാർ അത് ചെയ്യുന്നുമുണ്ട്. ഇതൊന്നും ഓർക്കാതെ പോകുമെന്ന് ആരും ധരിക്കേണ്ട വേണു ഗോപാൽ പറഞ്ഞു.

അതേ സമയം, തന്റെ അംഗ രക്ഷകർ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അംഗ രക്ഷകർ തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നിൽക്കുന്നവരാണ്. തനിക്ക് സുരക്ഷ ഒരുക്കേണ്ടത് അവരുടെ ചുമതലയാണ്.
ഒരുപാട് വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഇയാൾ മരിച്ചു കിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവർത്തകർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ അങ്ങനെയുള്ള വികാരത്തോടെ ആളുകൾ പാഞ്ഞടുത്താൽ ഇത്തരെക്കാരെ മാറ്റുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
' എന്റെ കൂടെയുള്ള അംഗരക്ഷകർ എനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നിൽക്കുന്നവരാണ്. ഒരിടത്ത് സംഭവിച്ചത് ഒരാൾ ക്യാമറയും കൊണ്ട് സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി തള്ളി വരികയാണ്. അയാളെ ഗൺമാൻ തള്ളി മാറ്റുന്നത് ഞാൻ കണ്ടതാണ്. അതാണ് മാധ്യമങ്ങള് കഴുത്തിന് പിടിച്ച് തള്ളലാക്കിയത് ' മുഖ്യമന്ത്രി പറഞ്ഞു.
എത്രയോ ക്യാമറക്കാർ നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നില്ലേ. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ? പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗൺമാൻ അയാളെ തള്ളി മാറ്റിയത് അത് സ്വാഭാവികമാണ്. അതിനല്ലേ അയാൾ ഡ്യൂട്ടിക്കുള്ളത്. ഒരുപാട് വാഹാനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഇയാൾ മരിച്ച് കിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവർത്തകർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?
അങ്ങനെയുള്ള വികാരത്തോടെയുള്ള ആശുകൾ പാഞ്ഞടുത്താൽ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്റെ അർത്ഥം നിങ്ങൾ എല്ലാവരും താൻ അപകടത്തിൽ പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവരുമുണ്ട് അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്ന് എത്ര ആഗ്രഹിച്ചാലും അനാരോഗ്.കരമായ ബന്ധമേ ഉണ്ടാവൂ എന്ന ചിന്തിച്ച് നടക്കുന്ന ആളുകൾ ഉണ്ടല്ലോ അതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications