കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവച്ച് കോടതി, അസാധാരണ നീക്കത്തിലെ നടപടി ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ അസാധാരണ നടപടിയുമായാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാംഅപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

ഇതേ തുടര്‍ന്ന് വിചാരണ കോടതി ഇന്നത്തെ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. മറ്റുകാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്, വിചാരണ വേണയില്‍ മറ്റൊരു ട്വിസ്റ്റിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. വിശദാംശങ്ങള്‍...

കോടതി മാറണം

കോടതി മാറണം

വിചാരണ കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്ന ഞെട്ടപ്പിക്കുന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരിക്കുന്നത്. കോടതി മാറ്റത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തത്കാലം നിര്‍ത്തി

തത്കാലം നിര്‍ത്തി

ഇതേ തുടര്‍ന്നാണ് കേസില്‍ ഇന്ന് നടക്കേണ്ടിയിരുന്ന വിചാരണ കോടതി നിര്‍ത്തിവച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഹര്‍ജിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി എന്നാണ് സൂചനകള്‍. മറ്റുകാര്യങ്ങള്‍ തുടര്‍ന്ന് അറിയിക്കും എന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിലായിരുന്നു തീരുമാനം.

സാക്ഷികള്‍

സാക്ഷികള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചിട്ടുള്ളത്. അതിനിടയിലാണ് ഇത്തരമൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. കോടതി മാറുകയാണെങ്കില്‍ വിചാരണയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകും എന്നതിലും ആശങ്കകളുണ്ട്.

എന്തുകൊണ്ട് അവിശ്വാസം

എന്തുകൊണ്ട് അവിശ്വാസം

പ്രോസിക്യൂഷനെതിരെ കോടതി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ കോടതിയില്‍ ഊമക്കത്ത് വായിച്ച സംഭവം പ്രത്യേകമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ഇരയ്ക്ക് നീതി കിട്ടില്ലെന്ന്

ഇരയ്ക്ക് നീതി കിട്ടില്ലെന്ന്

ഈ കോടതിയുടെ മുന്നില്‍ ആണ് വിചാരണ തുടരുന്നതെങ്കില്‍ ഇരയ്ക്ക് നീതികിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. കോടതിയുടെ പെരുമാറ്റ പക്ഷപാതിത്വം നിറഞ്ഞതാണെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

ബാഹ്യശക്തികള്‍

ബാഹ്യശക്തികള്‍

ബാഹ്യശക്തികളാല്‍ സ്വാധീനിക്കപ്പെടാത്ത ഒരു ജുഡീഷ്യല്‍ മനസ്സിന് മാത്രമേ വിചാരണ നീതിപൂര്‍ന്നമാക്കാന്‍ പറ്റൂ എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തുറന്ന കോടതിയില്‍ ഊമക്കത്ത് വായിക്കുന്നതും അതില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ഉചിതമല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മറ്റ് ചില കാരണങ്ങള്‍

മറ്റ് ചില കാരണങ്ങള്‍

കോടതിയെ മാറ്റണം എന്ന ആവശ്യത്തിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ അത് പരസ്യമായി ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. നീത്യന്യായ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതുള്ളതുകൊണ്ടാണ് അക്കാര്യം പറയാത്തത് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

കേസില്‍ ഇതിനകം തന്നെ ചിലര്‍ കൂറുമാറിയിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണിത്. വിചാരണ വേളയില്‍ ഇത് വലിയതോതില്‍ ചര്‍ച്ചയായി ഉയര്‍ന്നുവരികയും ചെയ്തിരുന്നു. അതിനിടെയാണ് ഇത്തരം ഒരു സംഭവവും അരങ്ങേറിയിരിക്കുന്നത്.

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍, ഗുരുതര ആരോപണംനടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍, ഗുരുതര ആരോപണം

വിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർവിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതിഎന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി

English summary
Attack against Actress: Trial Court stops trial on October 16, after prosecution's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X