Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും കോൺഗ്രസും നടത്തുന്ന അക്രമസമരങ്ങൾ അങ്ങേയറ്റം പരിഹാസ്യം: ആര്യ എസ് രാജേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് നടത്തുന്ന അക്രമസമരങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണ് തിരുവനന്തപുരം കോർപ്പറേഷന്‍ മേയർ ആര്യ എസ് രാജേന്ദ്രന്‍. എന്താണ് ഈ സമരത്തിന്റെ കാരണമെന്ന് പോലും വ്യക്തതയില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ഇവർ. ബി ജെ പിയുടെ കെണിയിൽപ്പെട്ട കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട് , പക്ഷേ അത് അതിര് വിട്ട കായികമായ ആക്രമണമാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ആര്യ എസ് രാജേന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു. മേയറുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ന് കൗൺസിൽ യോഗമായിരുന്നു. പതിവ് തെറ്റിക്കാതെ ബിജെപി കൗൺസിൽ തടസ്സപ്പെടുത്താനും അലങ്കോലമാക്കാനും നടുത്തളത്തിൽ ഇറങ്ങി. ബിജെപി തിരക്കഥ എഴുതി സംവിധാനം ചെയ്ത് കോൺഗ്രസ് എന്തിനെന്ന് പോലും അറിയാതെ അഭിനയിച്ച് മരിക്കുന്ന സ്വർണ്ണക്കടത്ത് സമര നാടകമായിരുന്നു ഇന്നത്തെ തമാശ. എന്തായാലും ഇന്നലെ വിമാനത്തിനകത്ത് വച്ച് കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളും രംഗത്തെത്തിയതോടെ ബിജെപിയുടെ നാടകത്തിന് ദയനീയമായ പര്യവസാനമായി.

tvm-

തുടർന്ന് കോൺഗ്രസ് നടത്തിയ ഭീകരവാദ സമാനമായ വിമാനത്തിനകത്തെ കടന്നാക്രമണത്തിൽ തിരുവന്തപുരം കോർപ്പറേഷന്റെ പ്രതിഷേധം വാക്കാൽ പ്രമേയത്തോടെ പാസാക്കി കൗൺസിൽ പിരിഞ്ഞു. തുടർന്ന് മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ പ്രകടനവും നടത്തി.

ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് നടത്തുന്ന അക്രമസമരങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണ്.എന്താണ് ഈ സമരത്തിന്റെ കാരണമെന്ന് പോലും വ്യക്തതയില്ലാതെ ഇരുട്ടിൽ തപ്പുകയാണ് ഇവർ. സമരം തുടങ്ങാൻ ഒരു കാരണം വേണം, പിന്നെ ആ സമരം അവസാനിപ്പിക്കാൻ ഒരു ആവശ്യവും മുന്നോട്ട് വയ്ക്കണം. ഇവിടത്തെ തമാശ എന്താന്ന് വച്ചാൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാണ് ആവശ്യം. സ്വാഭാവികം, കാരണം പ്രതിപക്ഷത്തിന്റെ ആഗ്രഹം ആവശ്യമായി ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ട് , പക്ഷേ എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ബിജെപിയുടെ കെണിയിൽപ്പെട്ട കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്.സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട് , പക്ഷേ അത് അതിര് വിട്ട കായികമായ ആക്രമണമാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.അങ്ങനെ വന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനാധിപത്യവാദികളായവർ രംഗത്തിറങ്ങും. കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ കായികമായി നേരിടാനുള്ള കോൺഗ്രസ് നീക്കം ആ പാർട്ടിയുടെ രാഷ്ട്രീയ ദാരിദ്ര്യത്തിന്റെ തെളിവാണ്. സ:പിണറായി ഉയർത്തി പിടിക്കുന്ന രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ കെല്പില്ലാത്ത അവസ്ഥയിലാണ് ആക്രമണമെന്ന സാമൂഹ്യവിരുദ്ധതയിൽ കോൺഗ്രസ് അഭയം തേടുന്നത്.

Recommended Video

cmsvideo
    Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു

    അത്തരം നിരവധി ആക്രമണങ്ങളെ നേരിട്ടവരാണ് സിപിഐ എം ന്റെ നേതാക്കളും പ്രവർത്തകരും.വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. സ:പിണറായി വിജയനൊപ്പം കേരളമാകെയുള്ള ജനാധിപത്യ മതനിരപേക്ഷവാദികൾ ഒന്നാകെ അണിനിരക്കും. ഞങ്ങൾ തിരുവനന്തപുരം കോർപ്പറേഷനും കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+