Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരത്ത് വാഹന പരിശോധനക്കിടെ ബൈക്കപകടം പൊലീസിന് നേരെ കല്ലേറ്, എസ്ഐക്ക് പരിക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരം പത്താംമൈലില്‍ ഹൈവേ പൊലീസ് വാഹന പരിശോധന നടത്തവെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന് പിറകില്‍ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അതിനിടെ ഹൈവേ പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. എസ്.ഐക്ക് പരിക്കേറ്റു. മഞ്ചേശ്വരം പത്താംമൈലിലാണ് സംഭവം.

പൊലീസ് കൈചൂണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് പിറകിലുണ്ടായിരുന്ന കാര്‍ ഇടിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. റോഡിലെ വളവില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നുവെന്ന പ്രതിഷേധവുമായി ആള്‍കൂട്ടം പ്രദേശത്ത് സംഘടിച്ചു. പൊലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി. അതിനിടെയാണ് പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്.

cap

കല്ലേറില്‍ ഹൈവേ പൊലീസ് എസ്.ഐ നാരായണന് പരിക്കേറ്റു. നാരായണനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. പൊലീസ് റോഡിലെ ഇടുങ്ങിയ ഭാഗത്തും വളവിലും പരിശോധന നടത്തുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. മഞ്ചേശ്വരം ഭാഗത്ത് ഈ രീതിയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നത് മൂലം അപകടം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+