കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റിൽ ഗുണ്ടകൾ അഴിഞ്ഞാടി.. നേതാവ് സിപിഎമ്മുകാരെ വെട്ടിയ കേസിലെ പ്രതി!

Google Oneindia Malayalam News

Recommended Video

cmsvideo
കുഞ്ചാക്കോ ബോബന്റെ സിനിമാസൈറ്റില്‍ ആക്രമണം | Oneindia Malayalam

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ആലപ്പുഴയിലെ നെടുമുടിയിലാണ് അക്രമം. കുട്ടനാടന്‍ മാര്‍മാപ്പ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നിരുന്നത്. അക്രമത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതി അടക്കമുള്ളവരാണ് ആക്രമണം അഴിച്ച് വിട്ടത്. ആക്രമണം നടത്തിയ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ആലപ്പുഴയിലെ സ്ഥിരം പ്രശ്നക്കാരാണ് പിടിയിലായവർ. സംഭവം ഇങ്ങനെയാണ്.

ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അയിത്തം? അഭിനയിപ്പിച്ചാൽ അവർ കൂവിത്തോൽപ്പിക്കും! വെളിപ്പെടുത്തൽആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അയിത്തം? അഭിനയിപ്പിച്ചാൽ അവർ കൂവിത്തോൽപ്പിക്കും! വെളിപ്പെടുത്തൽ

ഗുണ്ടകളുടെ ആക്രമണം

ഗുണ്ടകളുടെ ആക്രമണം

കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍ എന്നിവരടക്കം അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു നെടുമുടിയില്‍ നടന്ന് കൊണ്ടിരുന്നത്. ലൊക്കേഷനില്‍ മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവര്‍ മദ്യപിച്ച് വെള്ളത്തില്‍ വീണപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു

ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല

ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല

പിന്നീട് ഇവര്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ലൊക്കേഷനില്‍ ബഹളമുണ്ടാക്കിയ ശേഷം തിരികെ പോയി. എന്നാല്‍ അല്‍പസമയത്തിനകം തിരികെയെത്തി. കയ്യില്‍ കരുതിയ ടോര്‍ച്ച് ഉപയോഗിച്ച് അണിയറ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

നിരവധി പേർക്ക് പരിക്ക്

നിരവധി പേർക്ക് പരിക്ക്

നൂറോളം പേര്‍ സെറ്റിലുണ്ടായ സമയത്താണ് അഞ്ചംഗ സംഘം ആക്രമണം അഴിച്ച് വിട്ടത്. അപ്രതീക്ഷിതമായാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആക്രമണത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന്‍ സ്റ്റാന്‍ലി, സിന്‍ജോ എന്നിവര്‍ക്ക് പരിക്കേറ്റു. അണിയറ പ്രവര്‍ത്തകനായ പ്രിന്‍സിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

താരങ്ങൾ സുരക്ഷിതർ

താരങ്ങൾ സുരക്ഷിതർ

കുഞ്ചാക്കോ ബോബനും സലിം കുമാറും അടക്കമുള്ള താരങ്ങള്‍ സുരക്ഷിതരാണ്. സിനിമാപ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അക്രമം നടത്തിയ പ്രിന്‍സ്, അഭിലാഷ്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. അഭിലാഷും പ്രിന്‍സും നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്.

പ്രതികൾ പിടിയിൽ

പ്രതികൾ പിടിയിൽ

ആലപ്പുഴയില്‍ പോലീസിന്റെ നോട്ടപ്പുള്ളികളാണ് പ്രിന്‍സും അഭിലാഷും. അക്രമ കേസുകളിലെ സ്ഥിരം സാന്നിധ്യമാണ് ഇവരെന്ന് പോലീസ് പറയുന്നു. കാപ്പാ നിയമപ്രകാരം അറസ്റ്റിലായ അഭിലാഷ് കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത്. സിപിഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണം നിർത്തിവെച്ചു

ചിത്രീകരണം നിർത്തിവെച്ചു

ഗുണ്ടാ ആക്രമണത്തില്‍ ഷൂട്ടിംഗ് ലൊക്കേഷനിലെ നിരവധി നിര്‍മ്മാണ സാമഗ്രികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കുട്ടനാടന്‍ മാര്‍പാപ്പയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ആലപ്പുഴ കേന്ദ്രീകരിച്ചാണ് കുട്ടനാടന്‍ മാര്‍പാപ്പ ചിത്രീകരിക്കുന്നത്. ഛായാഗ്രാഹകന്‍ ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്.

English summary
Gunda Attack in Kunchacko Boban's new movie location at Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X