ക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്ത് അകത്തു കയറി!! മോഷണമല്ല ലക്ഷ്യം!! പിന്നെ?
ക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്ത് അകത്ത് കടന്ന അക്രമികൾ തിടമ്പ് വിരൂപമാക്കി. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
മൂവാറ്റുപുഴ: പെരുമാംകണ്ട വെണ്ണുള്ളിക്കാവ് ഭഗവതി ശാസ്താ ക്ഷേത്രത്തിൽ ആക്രമണം. ക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്ത് അകത്ത് കടന്ന അക്രമികൾ തിടമ്പ് വിരൂപമാക്കി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഞായറാഴ്ച ക്ഷേത്രത്തിലെത്തിയവരാണ് ക്ഷേത്രം തുറന്നു കിടക്കുന്നത് കണ്ടത്. തിടമ്പ് വികൃതമാക്കിയതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ശാസ്ത്രീയ അന്വേഷണ വിഭാഗം എത്തി പരിശോധന നടത്തി. മോഷണശ്രമമല്ല പിന്നിലെന്നാണ് വിവരം. ക്ഷേത്രത്തിൽ ഇതിനു മുമ്പും സമാനമായ ആക്രണം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ ക്ഷേത്രത്തിൽ കയറിയ സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിലെ ഉരുളിയും വിളക്കുകളും അടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിനകത്തു കയറി പരിശുദ്ധി തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികളും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
വെള്ളിയിലെ തിടമ്പായിട്ടും അത് മോഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. സംഭവത്തിൽ കല്ലൂർക്കാട് എസ്ഐ വിഎസ് ശിവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications