ഏറ്റുമാനൂരില്‍ തട്ടുകടയില്‍ ആക്രമണം: ചോദ്യ ചെയ്ത പൊലീസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി
കോട്ടയം: തട്ടുകടയിലെ സംഘർഷത്തിനിടെ കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. ഏറ്റുമാനൂരിലെ ഒരു തട്ടുകടയില്‍ വെച്ച് ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. തട്ടുകടയില്‍ വെച്ച് നിരവധി കേസുകളില്‍ പ്രതിയായ ബിബിന്‍ ജോർജ് എന്നയാള്‍ ആക്രമണം നടത്തുകയായിരുന്നു.

ബിബിന്‍ ജോർജ് ആക്രമണം നടത്തുന്നതിന് ഇടയിലാണ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാംപ്രസാദ് തട്ടുകടയിലേക്ക് എത്തുന്നത്. തുടർന്ന് പൊലീസുകാരന്‍ അക്രമം പരിഹരിക്കാന്‍ ശ്രമിച്ചു. അനുനയത്തിന് വഴങ്ങാതായതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ ശ്യാം അക്രമിയുടെ വീഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വീഡിയോ എടുക്കാന്‍ തുടങ്ങിയതോടെ പ്രതി പൊലീസുകാരനെ മർദ്ദിക്കാന്‍ തുടങ്ങി. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സിഐ കെ എസ് ഷിജി ഈ സമയം ഇവിടെ എത്തുകയും ജിബിനേയും കൂടെ ഉള്ളവരേയും പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. പൊലീസ് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാം പ്രസാദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജിബിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹം സ്ഥിരം പ്രശ്നക്കാരനാണ്.












Click it and Unblock the Notifications