Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണം; മര്‍ദ്ദനമേറ്റതായി നടന്‍

തൃശൂര്‍: നടന്‍ സുനില്‍ സുഖദയുടെ കാറിന് നേരെ ആക്രമണം. തൃശൂരില്‍ വെച്ചാണ് സുനില്‍ സുഖദക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് ബൈക്കുകളില്‍ വന്ന് നാല് പേരാണ് ആക്രമണം നടത്തിയത്. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വെച്ചായിരുന്നു സുനില്‍ സുഖദയുടെ കാറിന് നേരെയുള്ള ആക്രമണം.

സുനില്‍ സുഖദയോടൊപ്പം ബിന്ദു തങ്കം കല്യാണി, സഞ്ജു, സുബൈര്‍ എന്നിവരും ഉണ്ടായിരുന്നു. മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നാടക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമാണ് സുനില്‍ സുഖദയോടൊപ്പമുള്ളവര്‍. തനിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട് എന്ന് സുനില്‍ സുഖദ വിശദീകരിച്ചു.

DSDSA

സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ എഫ് എഫ് കെയുടെ ഭാഗമായി നാടക പരിശീലനത്തിന് എത്തിയതായിരുന്നു സുനില്‍ സുഖദയും സംഘവും. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായി.

ഇതിന് പിന്നാലെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തത്. അക്രമികള്‍ മദ്യപിച്ചിരുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. നാല് പേര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ ഇവരെ കാറില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+