പാലക്കാട് ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടി; ബിജെപി ഹർത്താൽ!
പാലക്കാട്: ബിജപി പ്രവർത്തകന് വേട്ടേറ്റു. പാലക്കാട് ആലത്തൂരിലാണ് സംഭവം. ആലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്.
ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബുവിന്റെ വീട്ടിലെത്തി അക്രമി സംഘം വെട്ടുകയായിരുന്നു.

അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താൽ. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications