പള്ളിക്കരയില്‍ ബിജെപി നേതാവിന്റെ കടക്ക് നേരെ അക്രമം; ഫര്‍ണിച്ചറുകള്‍ കിണറ്റില്‍ വലിച്ചെറിഞ്ഞ നിലയില്‍
കാഞ്ഞങ്ങാട്: പള്ളിക്കര കൂട്ടക്കനിയില്‍ ബിജെപി നേതാവിന്റെ കടക്ക് നേരെ അക്രമം. ഫര്‍ണിച്ചറുകള്‍ സമീപത്തെ കിണറ്റില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടക്കനിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഹാപ്പി സൂപ്പര്‍ മാര്‍ക്കറ്റിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കടയുടെ പുറത്ത് പച്ചക്കറികള്‍ സൂക്ഷിക്കുന്ന അലമാരയും കടയുടെ ബോര്‍ഡും വൈദ്യുതി ഫ്യൂസുകളും സമീപത്തെ കിണറ്റില്‍ തള്ളിയിട്ട നിലയിലാണ്. ഒരാഴ്ച മുമ്പ് ഇവിടത്തെ ചിയേഴ്‌സ് ക്ലബ്ബിന്റെ ബോര്‍ഡും കൂട്ടക്കനി കൂട്ടായ്മയുടെ ബോര്‍ഡും നശിപ്പിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് സുരേഷ് കുമാറിന്റെ കടക്ക് നേരെയുണ്ടായ അക്രമമെന്ന് കരുതുന്നു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications