കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു

ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഇപി ജയരാജനെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യുവാന്‍ വഞ്ചിയൂര്‍ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേസില്‍ അഞ്ച് അഭിഭാഷകരെ അറസ്റ്റു ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നിട് എല്ലാരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

ആനയറ ഷാജിയെക്കൂടാതെ ബി.സുഭാഷ്, വെള്ളറട രതിന്‍, അരുണ്‍ പി നായര്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്്. ജഡ്ജിയുടെയും പോലീസിന്റെയും മുന്നിലായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. പിടിഐ ലേഖകന്‍ ജെ. രാമകൃഷ്ണന്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് എന്നിവരെ കോടതിമുറിക്കുള്ളില്‍നിന്നും ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു.

jail

ജോലി ചെയ്യുന്നതിനിടെ തങ്ങളെ കോടതിയില്‍ കയറി മര്‍ദ്ദിച്ചെന്ന ഇവരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കോടതികളിലെ മാധ്യമവിലക്കും മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ കൈയേറ്റ ശ്രമങ്ങളും അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു.

ഇതിനു ശേഷമാണ് റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ ആക്രമണം അഴിച്ചു വിട്ടത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു

English summary
Attack on media persons: Five lawyers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X