കണ്ണൂര്‍ പുകയുന്നു... മുസ്ലീം പള്ളിയ്ക്ക് നേരെ ബോംബേറ്
തലശ്ശേരി' പാനൂര്‍: തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്നതോടെ കണ്ണൂര്‍ വീണ്ടും അശാന്തമാകുന്നു. സിപിഎം പ്രവര്‍ത്തകന്‍ ബോംബേറില്‍ കൊല്ലപ്പെട്ടതിന് പിറകേ മുസ്ലീം പള്ളിയുടെ നേര്‍ക്ക് ബോംബേറ് ഉണ്ടായി എന്നാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വാര്‍ത്ത.
തലശ്ശേരി ഉമ്മന്‍ ചിറക്കലിലെ ജുമാ മസ്ജിദിന് നേര്‍ക്കാണ് ബോംബാക്രമണം നടന്നത്. ഏപ്രില്‍ 17ന് രാവിലെ ആണ് സംഭവം. സ്‌ഫോടനത്തില്‍ പള്ളി കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം പാനൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകര്‍ ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്.
തെങ്ങ് കയറ്റ തൊഴിലാളിയും റെഡ് വളണ്ടിയറും ആയ വിനോദന്‍ ആണ് കൊല്ലപ്പെട്ടത്. ബോംബ് പൊട്ടിത്തറിച്ച് നെഞ്ച് പിളര്‍ന്നായിരുന്നു വിനോദന്റെ മരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് നടന്ന ആക്രമണം സംബന്ധിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു വിനോദന് നേര്‍ക്ക് ബോംബേറ് നടന്നത്.
മുമ്പ് ആര്‍എസ്എസ് അനുഭാവി ആയിരുന്നു വിനോദന്‍. അഞ്ച് വര്‍ഷം മുമ്പാണ് സിപിഎമ്മിലേക്കെത്തിയത്.












Click it and Unblock the Notifications