അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത 'ചേച്ചിമാര്‍ക്ക്' രക്ഷയില്ല, വധശ്രമം മുതല്‍ കേസോട് കേസ്
കോഴിക്കോട്: കര്‍ണാടകയില്‍ മലയാളിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിങിന് ഇരയായ സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള നഴ്‌സിംഗ് കൊളെജിലാണ് പെണ്‍കുട്ടി ക്രൂരമായ റാഗിങിന് ഇരയായത്. കര്‍ണാടക പോലീസാണ് വധശ്രമത്തിന് കേസെടുത്തത്.
വധശ്രമത്തിന് പുറമെ എസ് സി, എസ് ടി അതിക്രമം തടയല്‍, കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ പ്രത്യേക വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുത്തത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കര്‍ണാടക ഡിജിപി, ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തിരിയ്ക്കുന്നത്. ബെംഗളൂരു ഗുല്‍ബര്‍ഗയിലെ അല്‍-ഖാമര്‍ നഴ്‌സിംഗ് കൊളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറ വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കുന്ന ഫിനോള്‍ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്.കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിനികളാണ് പെണ്‍കുട്ടിയെ റാഗിങിന് ഇരയാക്കിയത്. ഈ വിദ്യാര്‍ഥിനികളും മലയാളികളാണ്.












Click it and Unblock the Notifications