കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കിനിടെ എസ്ബിഐ ശാഖാ ആക്രമണം! 15 പേര്‍ക്കെതിരെ കേസ്

  • By Aami Madhu
Google Oneindia Malayalam News

ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിടി ട്രഷറി ശാഖയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകളിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

nstrikedd-1547036453.jpg -Properties

പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെയോടെയാണ് ബാങ്ക് ആക്രമിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കണമെന്ന് ആക്രോശിച്ചെത്തി സംഘം ജനറല്‍ മാനേജറുടെ കാബിനിലെത്തി ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. എന്‍ജിഒ യൂണിയന്‍ നേതാവായ ,ുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മാനേജറുടെ മുറിയിലെ ഫര്‍ണിച്ചറുകളും കംമ്പ്യൂട്ടറുകളും അടക്കം തകര്‍ത്താണ് അക്രമികള്‍ പോയത്. അക്രമത്തിന് നേതൃത്വം നൽകിയവരിൽ ജിഎസ്ടി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. കെഎസ്ആർടിസി സർവ്വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ സജീവമായി നിരത്തിലിറങ്ങി.

English summary
attack on sbi bank branch during nation wide strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X