കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷമിയും സുഹൃത്തുക്കളും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഭാഗ്യലക്ഷിമിക്കൊപ്പം സുഹൃത്തുക്കളായ ദിയ സനയും ശ്രീലക്ഷമി അറയ്ക്കലും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കും.

 Bhagyalakshmi

കേസില്‍ നേരത്തെ തിരുവനന്തപുരം ജില്ല കോടതി ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു. ഭാഗ്യലക്ഷ്മിയെ കൂടാതെ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചിരിക്കുന്നത്. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്‌ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തത് എന്നും കോടതി വിമര്‍ശിച്ചു.

സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്‍മാറാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തിരുന്നു.

ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് മറ്റുളളവര്‍ക്ക് പ്രചോദനമാവും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇതോടെ കൂടുതല്‍ നിയമലംഘകര്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മെന്‍സ് റൈറ്റ്സ് അസോസിയേഷനും ജാമ്യാപേക്ഷയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

English summary
Attack on YouTuber; Bhagyalakshmi has filed an anticipatory bail application in the HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X