കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടി നശിപ്പിക്കുന്ന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ മര്‍ദ്ദിച്ചു; 40 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

  • By Desk
Google Oneindia Malayalam News

മഞ്ചേശ്വരം: മഞ്ചേശ്വരം കടമ്പാറില്‍ റോഡരികില്‍ സ്ഥാപിച്ച കൊടി നശിപ്പിക്കുന്ന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 40 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.

ചീമേനി കൊല: സെലോടാപ്പും കത്തിയും വാങ്ങിയത് പയ്യന്നൂരിലെ കടയില്‍ നിന്നെന്ന് സംശയം; ബാങ്കിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു ചീമേനി കൊല: സെലോടാപ്പും കത്തിയും വാങ്ങിയത് പയ്യന്നൂരിലെ കടയില്‍ നിന്നെന്ന് സംശയം; ബാങ്കിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കടമ്പാറിലെ സന്ദീപി(29)നാണ് മര്‍ദ്ദനമേറ്റത്. സന്ദീപിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് കടമ്പാര്‍ റോഡരികില്‍ സ്ഥാപിച്ച കൊടി നാലു പേര്‍ പറിച്ചെടുത്ത് നശിപ്പിച്ചത്. ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇതിനെ ചോദ്യം ചെയ്ത് സംഘം മര്‍ദ്ദിക്കുകയും മൊബൈല്‍ ക്യാമറ വലിച്ചെറിയുകയുമായിരുന്നുവെന്ന് സന്ദീപിന്റെ പരാതിയില്‍ പറയുന്നു.

kasarcode

അതേ സമയം മറ്റു മൂന്ന് പേര്‍ക്ക് കൂടി മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. കടമ്പാറിലെ സാമിദ് (19), ഫൈസല്‍ (20), ഷബീര്‍ (19) എന്നിവരാണ് കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയിലുള്ളത്. സന്ദീപും മറ്റു ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
English summary
Attacked youth for taking picture of destroying flag-case against 40 peoples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X