കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി...

  • By Vishnu
Google Oneindia Malayalam News

പാലക്കാട്: ഒറ്റപ്പാലത്ത് കോടതിവളപ്പില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. ആര്‍എസ്എസ് ജില്ലാ പ്രചാരകനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, വാടാനകുറിശി സ്വദേശി സുമേഷ് എന്നിവരാണ് ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ജില്ലാ പ്രചാരക് വിഷ്ണു നേരത്തേ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.

നെല്ലായിയില്‍ ആര്‍എസ്എസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

RSS Attack

ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് നെല്ലായി അക്രമ കേസില്‍ പിടിയിലായിരുന്നത്. പ്രചാരകന്റെ വീഡിയോ എടുക്കുന്നോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഏഷ്യാനെറ്റ് ന്യൂസിലെ ശ്യാം കുമാറിനെയടക്കം കോടതി വളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമത്തെ ബിജെപി സംസംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അപലപിച്ചിരുന്നു. ബിജെപി കേരളത്തില്‍ വളര്‍ന്നുവന്ന സാഹചര്യത്തില്‍ ഇത്തരം അക്രമണങ്ങള്‍ തിരിച്ചടിയാകും. മാധ്യമങ്ങള്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ തിരിഞ്ഞാല്‍ അത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് കുമ്മനം ആര്‍എസ്എസ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങിയതെന്നാണ് സൂചന. അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

English summary
Two RSS workers surrendered in the case of attacking journalists at ottapalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X