മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഭൂരിപക്ഷ വർഗീയത വളർത്താന്‍: എളമരം കരീം
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപി ഏക സിവിൽ കോഡ് വിവാദം ഉയർത്തിയത് ബോധപൂർവമാണെന്ന് സിപിഎം നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണം ഭൂരിപക്ഷ വർഗീയത വളർത്താനാണ്. ഗ്യാൻവാപി മസ്ജിദ് ആസ്പദമാക്കിയ സംഭവങ്ങളുടെയും ലക്ഷ്യം മറ്റൊന്നല്ല. 2014 തെരഞ്ഞെടുപ്പുമുതൽ മോദിയും സംഘവും ജനങ്ങൾക്കു നൽകിയ ഒരു വാഗ്ദാനവും നിറവേറ്റിയിട്ടില്ല. ജനങ്ങൾക്ക് നല്ലകാലം വരുമെന്ന വാഗ്ദാനം അവർ തന്നെ മറന്നുവെന്നും എളമരം കരീം പറയുന്നു.
തൊഴിലില്ലായ്മയും വിലക്കയറ്റവും എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്നു. ജീവിതപ്രശ്നങ്ങൾ ഉയർത്തി വിവിധ വിഭാഗം ജനങ്ങൾ യോജിച്ച് സമരരംഗത്തു വരുന്നത് കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും പരിഭ്രാന്തരാക്കുന്നു. ഈ സാഹചര്യത്തെ നേരിടാനാണ് വർഗീയ വൽക്കരണത്തിനുള്ള നീക്കങ്ങൾ. ഇതിനെതിരെ തൊഴിലാളിവർഗം ജാഗ്രത പുലർത്തണം.

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങളെ തകർക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഒമ്പതിന് ഇന്ത്യൻ തൊഴിലാളിവർഗം സമരത്തിനിറങ്ങുകയാണ്. 1942 ആഗസ്‌ത് ഒമ്പതിന് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് "ഇന്ത്യ വിടുക' എന്ന മുദ്രാവാക്യമുയർത്തി. ഈ മാസം ഒമ്പതിന് കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ തറപറ്റിക്കുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളികൾ യോജിച്ച് പ്രക്ഷോഭം നടത്തുന്നത്.
രാജ്യവ്യാപകമായി മഹാധർണകൾ സംഘടിപ്പിക്കുന്നു. കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രത്തിലും ആയിരക്കണക്കിന് തൊഴിലാളികൾ 23 ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള ഐക്യസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ഇന്ത്യാ ചരിത്രത്തിൽ അവിസ്മരണീയമാകുന്ന ഈ മഹാസമരത്തിൽ പങ്കാളികളാകാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളോടും അഭ്യർഥിക്കുന്നുവെന്നും എളമരം കരീം പറയുന്നു.
വലിയ ദേശീയ വാദികളാണെന്ന് അവകാശപ്പെടുന്ന ബിജെപി നയിക്കുന്ന സർക്കാരിന്റെ എല്ലാ നയവും ദേശവിരുദ്ധമാണ്. ഈ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികളും കർഷകരുമടങ്ങുന്ന അധ്വാനിക്കുന്ന ജനത അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭം നടത്തിവരികയാണ്. ജനവിരുദ്ധ നയങ്ങൾ മോദി സർക്കാരിനെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തിയിട്ടുണ്ട് -2024ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് അവർ കാണുന്നത്.- പ്രതിപക്ഷ പാർടികളുടെ ഐക്യവും അവരെ ആശങ്കാകുലരാക്കുന്നു.
ഈ സാഹചര്യത്തിലാണ് കടുത്ത വർഗീയവൽക്കരണത്തിനുള്ള നീക്കം. മണിപ്പുർ കലാപം ഇതിന്റെ ഭാഗമാണ്. മൂന്നു മാസത്തോളമായി ഒരു സംസ്ഥാനം കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. നൂറുകണക്കിന് മനുഷ്യർ മരിക്കുകയും വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെടുകയും ചെയ്തിട്ടും അങ്ങോട്ട് തിരിഞ്ഞുനോക്കാതെ പ്രധാനമന്ത്രി ഉലകംചുറ്റുകയാണ്. അടുത്ത ദിവസങ്ങളിലായി ഹരിയാനയിലും വർഗീയ സംഘർഷങ്ങൾ ആരംഭിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വർഗീയ ഭിന്നിപ്പ് രൂക്ഷമാകുകയാണ്.
സർക്കാർ സർവീസുകളിലും റെയിൽവേ പോലുള്ള കേന്ദ്ര പൊതുമേഖലയിലും സ്ഥിരംജീവനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. താൽക്കാലിക കരാർ ജോലിക്കാരെ നിയമിക്കുമ്പോൾ സംവരണംപോലുള്ള സാമൂഹ്യസുരക്ഷയും നഷ്ടമാകുന്നു. കരാർ കാഷ്വൽ തൊഴിലാളികൾക്ക് തുശ്ചമായ വേതനമാണ് ലഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം തൊഴിലാളികൾ വീരോചിതമായ സമരത്തിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ മോദി സർക്കാർ പിച്ചിച്ചീന്തി, 29 തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡുകളാക്കി മാറ്റിയപ്പോൾ തൊഴിലാളികളുടെ മൗലികമായ അവകാശങ്ങൾ പോലും തകർക്കപ്പെട്ടു. മിനിമം വേതനമെന്ന തത്വം അട്ടിമറിച്ചു. ജോലിസ്ഥിരത സ്വപ്നം കാണാൻപോലും പറ്റാത്ത അവസ്ഥയാണ്. ഈ നയങ്ങളുടെയെല്ലാം ഗുണഭോക്താക്കൾ കോർപറേറ്റുകളാണ്.
സ്വാതന്ത്ര്യാനന്തരം രാജ്യം വികസിപ്പിച്ച പൊതുമേഖലയെ നിഷ്കരുണം തകർത്തുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ ആസ്തികൾ ചുളുവിലയ്‌ക്കാണ് കോർപറേറ്റുകൾ കൈവശപ്പെടുത്തുന്നത്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ദേശീയ പാതകൾ, റെയിൽവേ തുടങ്ങിയവയെല്ലാം കോർപറേറ്റുകൾ കൈവശപ്പെടുത്തി തുടങ്ങി. വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാണ്. രാഷ്ട്രത്തിന്റെ ആസ്തികൾ സ്വകാര്യ കുത്തകകളെ ഏൽപ്പിക്കുന്ന പദ്ധതിയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻഎംപി). റെയിൽവേ ലൈനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക് പാട്ടത്തിന് നൽകുന്നതാണ് ഈ പദ്ധതിയെന്നും എളമരം കരീം എംപി കൂട്ടിച്ചേർക്കുന്നു.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications