പോലീസ് സ്‌റ്റേഷന്റെ മതില്‍ ചാടി...ചെന്നുപെട്ടത് വനിതാ ജയിലില്‍, പിന്നെ നടന്നത്
സംഭവം നടന്നത് തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രസകരമായ സംഭവം അരങ്ങേറി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്റെ മതില്‍ ചാടിക്കടന്ന യുവാവിനാണ് അക്കിടി പറ്റിയത്. ഇയാള്‍ അറിയാതെ ചെന്നുപെട്ടതാവട്ടെ അട്ടക്കുളങ്ങര വനിതകളുടെ ജയിലിലും. ഷാജിയെന്ന യുവാവിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. രാത്രിയിലായിരുന്നു സംഭവം.

പോലീസ് സ്‌റ്റേഷനും വനിതകളുടെ ജയിലും തമ്മില്‍ വേര്‍തിരിക്കുന്നത് മതിലായിരുന്നു. ഇതാണ് ഷാജി ചാടിക്കടന്നത്. രാവിലെ സെല്ലില്‍ നിന്നു പുറത്തിറങ്ങിയ സ്ത്രീ തടവുകാരാണ് ഷാജിയെ കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ സ്‌റ്റേഷനില്‍ നിന്നെത്തിയ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു.

ജയില്‍ വളപ്പില്‍ എത്തിയതോടെ പുറത്തു കടക്കാന്‍ കഴിയാതെ വലഞ്ഞ ഷാജി ഒളിച്ചിരിക്കുകയായിരുന്നു. രാവിലെ ആറരയോടയാണ് സ്ത്രീ തടവുകാര്‍ ഇയാളെ കണ്ടത്. പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ തടവുകാരാണ് അലക്കുന്ന സ്ഥലത്ത് ഷാജി ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ അയാളെ പിടിച്ചുവയ്ക്കുകയും ചെയ്തു. ഷാജിയുടെ മാനസിക നില തകരാറിലാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications