കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധു സ്ഥിരം കള്ളനെന്ന് പ്രചരണം! കടകൾ കുത്തിതുറന്ന് ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ....

അട്ടപ്പാടി മുക്കാലി കവലയിലെ കടകൾ കുത്തിതുറന്ന് ഒരാൾ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Google Oneindia Malayalam News

പാലക്കാട്: ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകൾ തല്ലിക്കൊന്ന ആദിവാസി യുവാവ് മധു സ്ഥിരം മോഷ്ടാവാണെന്ന് പ്രചരണം. മധുവിന്റേതെന്ന പേരിലുള്ള ചില സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്.

അട്ടപ്പാടി മുക്കാലി കവലയിലെ കടകൾ കുത്തിതുറന്ന് ഒരാൾ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ദൃശ്യങ്ങളിലുള്ളത് മധുവാണോയെന്ന് ഇതുവരെ സ്ഥിരികരിച്ചിട്ടില്ല. മനോരമ ന്യൂസ് ചാനലാണ് വീഡിയോ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രദേശവാസികളുടേതെന്ന പേരിൽ ചില ഓഡിയോ സന്ദേശങ്ങളും നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മോഷണം...

മോഷണം...

വിശപ്പ് സഹിക്കാതെയാണ് മധു മോഷണം നടത്തിയതെന്ന വാദങ്ങളെ സാധൂകരിക്കുന്ന രംഗങ്ങളാണ് ഈ സിസിടിവി ദൃശ്യങ്ങളിലുമുള്ളത്. കടകൾ കുത്തി തുറന്ന് മോഷണം നടത്തുന്നയാൾ ഭക്ഷണസാധനങ്ങൾ മാത്രമാണ് മോഷ്ടിക്കുന്നത്.

ബേക്കറി സാധനങ്ങൾ...

ബേക്കറി സാധനങ്ങൾ...

അട്ടപ്പാടി മുക്കാലി കവലയിലെ പെട്ടിക്കടകൾ കുത്തിതുറന്ന് മോഷണം നടത്തുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. കടകൾ തുറന്നശേഷം ബേക്കറി സാധനങ്ങളും ഭക്ഷണസാധനങ്ങളുമാണ് ഇയാൾ കഴിക്കുന്നത്.

മധു...

മധു...

എന്നാൽ ദൃശ്യങ്ങളിലുള്ളത് മധുവാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2017 ഒക്ടോബർ പത്തിന് സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മധു കൊല്ലപ്പെട്ടതിന് പിന്നാലെ മധു സ്ഥിരം മോഷ്ടാവണെന്ന് വാദിച്ചുള്ള ഓഡിയോ സന്ദേശങ്ങളും പ്രചരിച്ചിരുന്നു.

 വനംവകുപ്പ്....

വനംവകുപ്പ്....

അതേസമയം. മധു കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനുപിന്നിൽ ചില ഉദ്യോഗസ്ഥർ തന്നെയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

ഗ്രൂപ്പുകളിൽ...

ഗ്രൂപ്പുകളിൽ...

പാലക്കാട്ടെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വീഡിയോ പ്രധാനമായും പ്രചരിക്കുന്നതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തിൽ വനം വകുപ്പ് ജീവനക്കാർക്കും പങ്കുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

 വ്യാജ ചിത്രം...

വ്യാജ ചിത്രം...

നേരത്തെ മധുവിന്റെ പഴയകാലത്തെ ചിത്രമെന്ന പേരിൽ മറ്റൊരാളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മധുവിന്റെ തൊഴിൽപഠന കാലത്തെ ചിത്രമെന്ന പേരിലാണ് കൊച്ചിയിലെ ഒരു കോളേജിൽ നിന്നുള്ള പഴയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?അതല്ല, ഇതാണ് മധു! പ്രചരിച്ചത് വ്യാജ ചിത്രം; കൊച്ചിയിലെ ബർത്ത്ഡേ പാർട്ടിയിലെ ചിത്രം മധുവിന്റേതാക്കി?

കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...

മദനിയുടെ ആരോഗ്യനില അതീവഗുരുതരം! ജീവൻ അപകടത്തിലായേക്കാം... കേരളത്തിലേക്ക് കൊണ്ടുവരണം...മദനിയുടെ ആരോഗ്യനില അതീവഗുരുതരം! ജീവൻ അപകടത്തിലായേക്കാം... കേരളത്തിലേക്ക് കൊണ്ടുവരണം...

English summary
attapadi madhu murder; a cctv video spreads in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X