മമ്മൂട്ടി പറഞ്ഞു വിട്ടതാ..;നന്ദകുമാർ മധുവിന്റെ കുടുംബത്തെ തേടി എത്തി; നിയമ സഹായവുമായി മുന്നോട്ട്
മമ്മൂട്ടി പറഞ്ഞു വിട്ടതാ..;നന്ദകുമാർ മധുവിന്റെ കുടുംബത്തെ തേടി എത്തി; നിയമ സഹായവുമായി മുന്നോട്ട്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ നേരിട്ടെത്തി. വി.നന്ദകുമാറാണ് മധുവിന്റെ അമ്മയെയും സഹോദരിയെയും നേരിട്ട് കണ്ടത്. ഇന്നലെ താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച.
തുടർന്ന് ഇരുവരുമായി ചർച്ച നടത്തി. കുടുംബത്തിന് നിയമ സഹായം നൽകുമെന്ന് നടൻ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാർ എത്തിയത്.
അതേസമയം, കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാർ അറിയിച്ചു.
ഇതുവരെ നടന്ന കേസിന്റെ അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി മധു കൊലപാതക കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. മധുവിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണത്തിലും താല്പര്യവും പരിഗണിച്ചാകും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം കുടുംബത്തോട് ആവശ്യപ്പെട്ടിരിന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മമ്മൂട്ടിയുടെ ഇടപെടൽ.
കുടുംബം ആവശ്യപ്പെട്ട നിയമ സഹായം നൽകും. കുടുംബത്തിന്റെ ആശങ്ക നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും നന്ദകുമാര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നാല് വര്‍ഷത്തോടടുക്കുമ്പോള്‍ പൊലീസ് അന്വേഷണത്തില്‍ ഇത് തെളിയാനുമിടയില്ല. ഈ ആശങ്ക പൂര്‍ണമായും പരിഹരിക്കുന്നതിന് വിദഗ്ധ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.
അതേസമയം, പ്രതികളിൽ നിന്നും പണം കൈപ്പറ്റിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തിൽ അപമാനിച്ചവർക്ക് എതിരെ അഗളി പൊലീസിൽ പരാതിപ്പെടാനും പരാതിയുടെ പകർപ്പു മുഖ്യമന്ത്രിക്ക് നൽകാനും നിർദേശിച്ചു.
എന്നാൽ, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവം നികത്തി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെയാകും മണ്ണാര്‍ക്കാട് കോടതിയിലെ വിചാരണ. അതേസമയം, അഭിഭാഷകരായ ടി.ബാലകുമാർ കോയമ്പത്തൂർ, എസ്.സുദർശനൻ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ട്രഷറർ വിനോദ് എന്നിവർ നന്ദകുമാറിന് ഒപ്പം ഉണ്ടായിരുന്നു.
മധു കൊല്ലപ്പെട്ട് 4 വർഷമായി. എന്നിട്ടും കേസിന്റെ വിചാരണ തുടങ്ങിയിരുന്നില്ല. മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകന് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് അറിഞ്ഞാണ് കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകാൻ മമ്മൂട്ടി സന്നദ്ധത അറിയിച്ചത്.
കേസിലെ പ്രോസിക്യൂഷൻ അഡ്വ. ടി.വി രഘുനാഥാണ്. എന്നാൽ, കേസ് പരിഗണിക്കുന്ന ദിവസം ഇയാൾ കോടതിയിൽ ഹാജരാകാറില്ല. ഇയാൾക്ക് കോടതി പല തവണ താക്കീത് നൽകിയിരുന്നു. ഈ കാരണത്താലാണ് പുതിയ തീരുമാനം ഉണ്ടായത്. കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
കേസിലെ ഓൺലൈൻ സിറ്റിങ്ങിന് ഇടയിലായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരം ചോദ്യം ഉണ്ടായത്. അതേ സമയം, ആരോഗ്യ കാരണങ്ങളുണ്ടെന്നും ഈ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് രഘുനാഥ് കത്ത് നൽകിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് കത്ത് നൽകിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും മാറ്റി വച്ചിരുന്നു.
കഴിഞ്ഞ വർഷവും സമാനമായ സംഭവം ഉണ്ടായിരുന്നു. അട്ടപ്പാടി മധു കൊലപാതക കേസ് നവംബർ 15 , 2021 - ൽ കോടതി പരിഗണിച്ചിരുന്നു. എന്നാൽ, അന്നും കോടതിയിൽ ഹാജരാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ തയ്യാറായില്ല. തുടർന്നാണ് ജനുവരി 25, 2022 ലേക്ക് കേസ് മാറ്റി വച്ചത്. എന്നാൽ ജനുവരി 25 നും ഈ സ്ഥിതി തുടരുകയായിരുന്നു.
അതേസമയം , പ്രോസിക്യൂട്ടർക്കെതിരെ മധുവിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേസ് കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂട്ടർ വിചാരണ നീട്ടി കൊണ്ടു പോവുകയാണ് എന്നതായിരുന്നു കുടുംബത്തിന്റെ ആരോപണം. മകന് നീതി ലഭിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി പ്രതികരിച്ചിരുന്നു. കേസിന് പിന്നാലെ പോകാൻ തങ്ങൾക്ക് ആരും ഇല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications