കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപാടിയിലെ യുവാവിന്റെ മരണം കൊവിഡ് മൂലമല്ല; ഫലം നെഗറ്റീവെന്ന് ഡിഎംഒ

Google Oneindia Malayalam News

പാലക്കാട്; അട്ടപ്പാടിയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല. ഷോളയൂർ വരകംപതി ഊരിൽ കാർത്തിക് എന്ന യുവാവാണ് ഇന്ന് രാവിലെ മരിച്ചത്. ഇയാളുടെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു.

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു യുവാവ്.ഈ മാസം ആറിന് വയറുവേദനയെ തുടർന്ന് കോട്ടത്തറ ഗവ: ട്രൈബൽ ആശുപത്രിയിൽ എത്തുകയും തുടർന്ന് ഏഴിന് പെരിന്തൽമണ്ണ ഇഎംഎസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

അവിടെ നിന്നും രോഗം മൂർചിച്ഛതോടെ മഞ്ചേരി മെഡിക്കൽ കോളെജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലർച്ചെ നാലിനാണ് യുവാവ് മരിച്ചത്. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.അതേസമയം ജില്ലയിൽ 3770 പേർ കൊവിഡ് നിരീക്ഷണത്തിൽ കഴിയപകയാണ്. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

 corona-15802229

നിലവില്‍ 3728 പേര്‍ വീടുകളിലും 38 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3770 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ള ആളുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 3098 സാമ്പിളുകളില്‍ ഫലം വന്ന 3014 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30 നും രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.ആകെ 33610 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 29840 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.5632 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

സിന്ധ്യയ്ക്ക് കടുംവെട്ട്; മധ്യപ്രദേശിൽ വിമതരുടെ നീക്കത്തിന് തിരിച്ചടി,ഇത് കോൺഗ്രസ് അല്ല, ബിജെപിയാണ്സിന്ധ്യയ്ക്ക് കടുംവെട്ട്; മധ്യപ്രദേശിൽ വിമതരുടെ നീക്കത്തിന് തിരിച്ചടി,ഇത് കോൺഗ്രസ് അല്ല, ബിജെപിയാണ്

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!

'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ

English summary
Attapadi youth death not because of covid says DMO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X