Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം: കൊലക്കുറ്റം ചുമത്തിക്കുന്നതിൽ സർക്കാർ പരാജം: സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് പ്രതികൾ അർഹിച്ചത്. ആദിവാസി യുവാവിനെ പരസ്യമായി തല്ലിക്കൊന്നത് കൊലക്കുറ്റമല്ലാതാക്കിയത് സർക്കാരിന്റെ അനാസ്ഥയാണ്. സർക്കാരും സി പി എമ്മും കേസ് അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും തുടക്കം മുതലേ നടത്തിയിരുന്നു. 2018ൽ നടന്ന കേസിൽ വിചാരണ തുടങ്ങിയത് അടുത്ത കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷന് വേണ്ട സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചു. ഇപ്പോഴത്തെത് നാലാമത്തെ പ്രോസിക്യൂട്ടറാണ് എന്നതിൽ തന്നെ സർക്കാരിന്റെ സമീപനം വ്യക്തമാവും. സി പി എം ക്രിമിനലുകൾ പ്രതികളായ കൊലക്കേസുകളിൽ അവരെ രക്ഷപ്പെടുത്താൻ ഖജനാവിൽ നിന്നും ലക്ഷങ്ങൾ കൊടുത്ത് സുപ്രീംകോടതി വക്കീലുമാരെ കൊണ്ടു വന്ന സർക്കാരാണിത്. മധുവിന്റെ കേസിൽ സി പി എമ്മുകാർ ഉൾപ്പെടുന്നതു കൊണ്ടാണ് സർക്കാർ അലംഭാവം കാണിച്ചത്.

ksurendran3

ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സി പി എം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കാതെ മണ്ണാറക്കാട് എംഎൽഎയും ലീഗ് നേതാവുമായ ഷംശുദ്ധീനും സിപിഎമ്മിനോടൊപ്പം ഒത്തുകളിച്ചു. പ്രതികളിൽ ചിലർക്ക് ലീഗ് ബന്ധമുള്ളതു കൊണ്ടാണ് എം എൽ എ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോഴും മധുവിന്റെ അമ്മയെയും സഹോദരിയേയും കേസിലെ പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോഴും പൊലീസ് അനങ്ങിയില്ല. മധുവിന്റെ കുടുംബത്തിന്റെ ദൃഢനിശ്ചയവും പാലക്കാട്ടെ മാദ്ധ്യമപ്രവർത്തകരുടെ ജാഗ്രതയുമാണ് പ്രതികൾ ശിക്ഷിക്കപ്പെടാൻ കാരണമായത്. മറ്റു കേസുകളിലെ പോലെ തന്നെ ഭരണപക്ഷത്തിന്റെ ഇംഗിതത്തിനൊപ്പം നിൽക്കുകയാണ് ഈ കേസിലും പ്രതിപക്ഷം ചെയ്തതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധുവധക്കേസിലെ 16 വിധികളില്‍ 14 പേരും കുറ്റക്കാരാണെന്നായിരുന്നു കോടതി വിധിച്ചത്. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടപ്പോള്‍ ഒരാള്‍ ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കെതിരായ നരഹത്യക്കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികളാണ് കുറ്റക്കാർ. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.

നിരവധി സാക്ഷികളുടെ കൂറുമാറ്റം ഉള്‍പ്പടേയുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചുകൊണ്ടാണ് മധു കൊലക്കേസിലെ വിധി കോടതി പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം കുടുംബ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ വിധി. അതേസമയം വിധിയില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയ മധുവിന്റെ ബന്ധുക്കള്‍ നിയമപോരാട്ടം തുടരുമെന്നും അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+