Attappadi Madhu Case Time line: കാട്ടില്‍ നിന്ന് പിടിച്ചിറക്കി കൊല; സാക്ഷികളുടെ കൂറുമാറ്റം, ഒടുവില്‍ വിധി
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധുവധക്കേസിലെ 16 വിധികളില്‍ 14 പേരും കുറ്റക്കാരെന്ന് വിധിച്ചിരിക്കുകയാണ് കോടതി. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടപ്പോള്‍ ഒരാള്‍ ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കെതിരായ നരഹത്യക്കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികളാണ് കുറ്റക്കാർ. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
നിരവധി സാക്ഷികളുടെ കൂറുമാറ്റം ഉള്‍പ്പടേയുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചുകൊണ്ടാണ് മധു കൊലക്കേസിലെ വിധി കോടതി പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം കുടുംബ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ വിധി.
മധുകേസിന്റെ നാള്‍വഴികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തുകയാണ് ഇവിടെ.

മധു കൊല്ലപ്പെടുന്നു
2018 ഫെബ്രുവരി 22- മോഷണക്കുറ്റം ആരോപിച്ച് കാട്ടില്‍ കയറി മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയില്‍ കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തുന്നു.
2018 മെയ് 22 - അന്വഷണത്തിനൊടുവില്‍ പതിനാറ് പ്രതികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 1600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
2018 മെയ് 31- 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകുന്നു
2022 ഫെബ്രുവരി 16- സ്പെഷ്യൽ പ്രോസിക്യൂട്ടറായി സി.രാജേന്ദ്രനെ നിയമിച്ചു
2022 മാർച്ച് 17- കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
2022 ഏപ്രിൽ 2- സാക്ഷി വിസ്താരം തുടങ്ങി. ഇൻക്വസ്റ്റ് സാക്ഷി വെള്ളിങ്കിരിയെ വിസ്തരിച്ചു.
കൂറുമാറ്റത്തിന്റെ പരമ്പരകള്‍
2022 ജൂൺ 8- പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി
2022 ജൂൺ 9- പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധു കൂടിയായ ചന്ദ്രനും പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നു.
2022 ജൂൺ 10- മധുകേസ് വിചാരണ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകുന്നു. എന്നാല്‍ ഹർജി പിന്നീട് കോടതി തള്ളി
2022 ജൂൺ 14- സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റണമെന്ന് ആവശ്യവുമായി മധുവിന്റെ അമ്മ മല്ലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകി.
2022 ജൂൺ 17- വിചാരണ ഹൈക്കോടതി ജൂൺ 28വരെ സ്റ്റേ ചെയ്തു.
2022 ജൂൺ 24- സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രൻ രാജിവച്ചു.
പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
2022 ജൂൺ 25- നേരത്തെ കേസിൽ അഡീ.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനാവുന്നു.
2022 ജൂലൈ 16- കൂറുമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെ സാക്ഷി സംരക്ഷണം നിയമം നടപ്പിലാക്കി. സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
2022 ജൂലൈ 18- മധുകേസ് വിചാരണ വീണ്ടും തുടങ്ങി. വനംവകുപ്പ് വാച്ചറായ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ മൊഴിമാറ്റി. ഇതോടൊപ്പം തന്നെയാമ് കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ചോദിച്ചെന്ന് മധുവിൻ്റെ കുടുംബം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്.
2022 ജൂലൈ 20- പതിനെട്ട് വർഷമായി പെട്ടിക്കല്ലിലെ തേക്ക് പ്ലാൻറേഷനിലെ ജീവക്കാരനായിരുന്ന വനംവകുപ്പ് വാച്ചർ കൂടിയായ പതിനാലാം സാക്ഷി ആനന്ദൻ കൂറുമാറി. ഇദ്ദേഹത്തെ പിന്നീട് സർക്കാർ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു.
2022 ജൂലൈ 21, 22- പതിനഞ്ചാം സാക്ഷി മെഹറുന്നീസയും
പതിനാറാം സാക്ഷി അബ്ദുറസാക്കും മൊഴിമാറ്റി.
2022 ജൂലൈ 23- പതിനേഴാം സാക്ഷി ജോളിയും രഹസ്യമൊഴി തിരുത്തി.

വീണ്ടും സാക്ഷികളുടെ കൂറുമാറ്റം
2022 ജൂലൈ 29- പതിനെട്ടാം സാക്ഷി കാളി മൂപ്പൻ മൊഴിമാറ്റി. ഇദ്ദേഹത്തെ സമീപിച്ചായിരുന്നു പ്രതികള്‍ മധുവിന്റെ താമസസ്ഥലം കണ്ടെത്തിയത്.
2022 ജൂലൈ 30-പത്തൊമ്പതാം സാക്ഷി കക്കി കൂറ് മാറി.
2022 ഓഗസ്റ്റ് 1 - ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതൽ കൂറുമാറി. പ്രതികൾ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടു എന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നെങ്കിലും ഇത് കോടതിയില്‍ തിരുത്തി.
2022 ഓഗസ്റ്റ് 3 - ഇരുപത്തി ഒന്നാം സാക്ഷി വീരൻ കൂറുമാറി. വിസ്താരത്തിന് സമൻസ് അയച്ചിട്ടും 22ആം സാക്ഷി മുരുകൻ ഹാജരായില്ല കോടതി വാറൻഡ് പുറപ്പെടുവിച്ചു.
2022 ഓഗസ്റ്റ് 4- 23ആം സാക്ഷി ഗോകുൽ അനുകൂല മൊഴി നൽകിയപ്പോള്‍ ഇരുപത്തിരണ്ടാംസാക്ഷി മുരുകൻ, ഇരുപത്തി നാലാം സാക്ഷി മരുതൻ എന്നിവർ കൂറുമാറി.
2022 ഓഗസ്റ്റ് 8-പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹർജി
കുടുംബത്തിന് ഭീഷണി
2022 ഓഗസ്റ്റ് 10- മധുവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഷിഫാൻ എന്നയാള്‍ അറസ്റ്റിൽ. ഇദ്ദേഹത്തില്‍ നിന്നും 36 ലക്ഷം രൂപയും കണ്ടെത്തി.
2022 ഓഗസ്റ്റ് 18-പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്ന അമ്മയുടെ പരാതി.
2022 ഓഗസ്റ്റ് 20- പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി
2022 ഓഗസ്റ്റ് 24 - പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു.
2022 സെപ്തംബർ 14-ഇരുപത്തി ഒമ്പതാം സാക്ഷി സുനിൽകുമാർ കൂറുമാറി
2022 സെപ്തംബർ 15- സുനിലിൻ്റെ കാഴ്ചാ ശക്തിക്ക് പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് .കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിച്ചപ്പോള്‍ ആദ്യമൊഴി തിരുത്തി. അതേ ദിവസം തന്നെ മനാഫ്, രഞ്ജിത്, മണികണ്ഠൻ, അനൂപ് എന്നിവർ കൂറുമാറി.
2022 സെപ്തംബർ 19- പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു
2022 ഒക്ടോബർ 15-കൂറ് മാറിയ പതിനെട്ടാം സാക്ഷി കാളി മൂപ്പനേയും പത്തൊമ്പതാം സാക്ഷി കക്കിയേയും വിസ്തരിക്കാൻ അനുമതി.
2022 ഒക്ടോബർ 20-കൂറ്മാറിയ പത്തൊമ്പതാം സാക്ഷി കക്കി പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി
ഒടുവില്‍ വിധിയിലേക്ക്
2022 നംവബർ 3-രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകളും വിളിച്ചുവരുത്താൻ വിചാരണക്കോടി ഉത്തരവ്.
2022 നംബർ 10-അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിൻ്റെ ക്രൂര മർദനം മൂലമെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്.
2023 ജനുവരി 12-പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി
2023 ജനുവരി 30-പ്രതിഭാഗം സാക്ഷികളുടെ വിസ്താരം തുടങ്ങി.
2023 ഫെബ്രുവരി 14-പ്രതിഭാഗത്തിൻ്റെയും സാക്ഷി വിസ്താരം പൂർത്തിയായി
2023 ഫെബ്രുവരി 21-കേസിൽ അന്തിമ വാദം തുടങ്ങി
2023 മാർച്ച് 10-അന്തിമ വാദം പൂർത്തിയായി
2023 ഏപ്രില്‍ 4 - 16 ല്‍ 14 പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചുകൊണ്ട് കോടതി വിധി
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications